പോസ്റ്റുകള്‍

ഓഗസ്റ്റ്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

freedom Wall

ഇമേജ്
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫ്രീഡം വാൾ ഞങ്ങളുടെ കോളേജിലും തയ്യാറാക്കുകയുണ്ടായി.കുറേ കുട്ടികളുടെ അധ്വാനവും അതോടൊപ്പം തന്നെ ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരുടെയും പിന്തുണയോടെ കൂടി അവരുടെ സഹകരണത്തോടുകൂടിയും ഫ്രീഡം ചിത്രീകരണം ആരംഭിക്കുകയാണ്. ഞങ്ങൾക്കൊപ്പം തന്നെ ഞങ്ങളുടെ അധ്യാപകരും അതിനു പങ്കാളികളായി ഞങ്ങൾക്ക് ഭക്ഷണങ്ങൾ നൽകി അതോടൊപ്പം അവരുടെ കലാകാരിയും ഞങ്ങളുടെ കളയാതെയും പുറത്തെടുക്കാനുള്ള ഒരു അവസരം കൂടിയായിരുന്നു ഫ്രീഡം വാൾ .

Aerobics

ഇമേജ്
ഇന്നത്തെ ക്ലാസ്സിനോടൊപ്പം തന്നെ വൈകുംനേരം എയ്റോബിക്സ് ഉണ്ടായിരുന്നു .വളരെ രസകരവും ഫലപ്രദവുമായ വന്നായിരുന്നു ഏറോബിക്സ് .വളരെ നന്നായി തന്നെ ചെയ്യാൻ സാധിച്ചു

അവധിയില്ലാത്ത ദിനം

ഇന്ന് പൊതു അവധി ദിനം. എന്നാൽ ഞാനും എന്റെ കുറച്ചു സുഹൃത്തുക്കളും കോളേജിൽ ആയിരുന്നു. നാളത്തെ പരിപാടിയുടെ കൊട്ടിക്കലാശമായിരുന്നു ഇന്ന്. നാളത്തെ പരിപാടി നല്ല രീതീയിൽ നടക്കണം എന്ന പ്രാർത്ഥനയാണ് ഇപ്പോൾ ഉള്ളിൽ അവശേഷിക്കുന്നത്.

നല്ലൊരു ദിനം

ഇമേജ്
യോഗയോടു കൂടി ഇന്നത്ത ക്ലാസ് ആരംഭിച്ചു. തുടർന്ന്   Communication in English  എന്ന സെക്ഷൻ്റെ ഭാഗമായി ഡോ.ആശ മാഡം ഒരു സ്പെഷ്യൽ ക്ലാസ് എടുത്തു

WORKSHOP DAY😍

ഇമേജ്
എലിസബത്ത് മേരി  ജോസഫ് മാഡത്തിൻ്റെ നേതൃത്വത്തിലുള്ള ഒരു വർക്ക്ഷോപ്പ് സെക്ഷൻ ഉണ്ടായിരുന്നു.. ജിബി ടീച്ചർ എലിസബത്ത് മാഡത്തെ സ്വാഗതം  ചെയ്തു..  പൂക്കളുടെ ക്രമീകരണത്തെക്കുറിച്ചാണ് എലിസബത്ത് മാഡം ക്ലാസെടുത്തത്... ബി.എഡ് കരിക്കുലത്തിലുള്ള  SUPW  എന്ന പ്രോഗ്രാമിൻ്റെ ഭാഗമായാണ് ഫ്ലവർ അറേഞ്ച്മെൻ്റിൻ്റെ ഈയൊരു ക്ലാസ് നൽകിയത്. തുടർന്ന്  ശ്രീദേവി മാഡത്തിന്റെ നേതൃത്വത്തിലുള്ള  എയറോബിക്സ് ക്ലാസ്സ് ഉണ്ടായിരുന്നു.

ശാന്തിമന്ദിരം

ഇമേജ്
ഇന്ന് സോഷ്യൽ വിസിറ്റിന്റെ ഭാഗമായി ഞങ്ങൾ കോളേജിൽ നിന്നും ശാന്തിമന്ദിരം സന്ദർശിച്ചു.അവിടെയെത്തി പാട്ടുകളിലൂടെയും കളികളിലൂടെയും സ്നേഹ സാമീപ്യത്തിലൂടെയും എല്ലാവരെയും സന്തോഷിപ്പിച്ചു. കരുണയും സ്നേഹവും കരുതലും നിറഞ്ഞ കുറച്ചു മനുഷ്യരെ ഞങ്ങൾക്കവിടെ കാണാൻ സാധിച്ചു.

NAAC സന്ദർശനത്തിന്റെ രണ്ടാം ദിവസം

ഇമേജ്
രാവിലെ അസംബ്ലി നടത്തിയത് 2020-  22 കോളേജ് യൂണിയനായിരുന്നു...തുടർന്ന്  ബഹുമാനപ്പെട്ട പ്രിൻസിപ്പൽ നല്ലൊരു സന്ദേശം പകർന്നു നൽകി.. അതിനുശേഷം ഓരോ ഓപ്ഷണലിൽ നിന്നും ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി  അവരുടെ സംഭാവനകൾ നൽകി.

ഡിസംബർ 21

ഇമേജ്
ഇന്നത്തെ ആദ്യത്തെ സെക്ഷൻ ഗ്രൂപ്പ് ഡിസ്ക്ഷൻ ആയിരുന്നു... ജോജു സാറിൻ്റെ നേതൃത്വത്തിലാണ്  ഡിസ്ക്ഷൻ നടന്നത്.  അടുത്ത സെക്ഷൻ മായ ടീച്ചറായിരുന്നു കൈക്കാര്യം ചെയ്തത്. ഉച്ചയ്ക്ക് ശേഷം നമ്മളെല്ലാവരും   ഒരുമിച്ചിരുന്ന് മാത്തമാറ്റിക്സ് ഓപ്ഷണൽ നടത്തുന്ന  X'mas Card   making competition  - ൽ  പങ്കെടുത്തു... എല്ലാവരും ഒന്നിച്ച് ചേർന്ന് നല്ലൊരു ക്രിസ്മസ് കാർഡ് നിർമ്മിച്ചു.

ദ്യുതി

ഇമേജ്
ഇന്ന് മാത്തമാറ്റിക്സ് ഓപ്ഷണലിൻ്റെ  നേതൃത്വത്തിലുള്ള അസംബ്ലി ആയിരുന്നു നടന്നത്... ബഹുമാനപ്പെട്ട പ്രിൻസിപ്പലിൻ്റെ അഭാവത്തിൽ  ജോജു സർ അസോസിയേഷൻ ലോഗോ  DYUTHI  പ്രദർശിപ്പിച്ചു

ഓൺലൈൻ ക്ലാസ്

ഇമേജ്
കോവിഡ് സാഹചര്യത്തിൽ ഇന്ന് മുതൽ ക്ലാസ്സുകൾ വീണ്ടും ഓൺലൈനാക്കി... ആദ്യത്തെ ക്ലാസ് 9 മണിക്ക് തന്നെ തുടങ്ങി.. ആദ്യ സെക്ഷൻ കൈകാര്യം ചെയ്തത് ഡോണ ടീച്ചർ ആയിരുന്നുഅടുത്ത സെക്ഷൻ ഓപ്ഷണൽ പിരീയഡ് ആയിരുന്നു.. തുടർന്ന് ശബാന ടീച്ചർ  ഡോ. എസ്. രാധാകൃഷ്ണനെ ക്കുറിച്ച് പഠിപ്പിച്ചു.. അദ്ദേഹത്തിൻ്റെ ജീവിതരേഖയും വിദ്യാഭ്യാസത്തിൽ അദ്ദേഹം നൽകിയ പങ്കും  ടീച്ചർ പറഞ്ഞു തന്നു ... ഈ ഒരു സെക്ഷനിൽ ബഹുമാാനപ്പെട്ട പ്രിൻസിപ്പലും പങ്കെടുത്തു.. പന്ത്രണ്ടരയ്ക്ക് ക്ലാസ്സുകൾ അവസാനിച്ചു. .
ഇമേജ്
ഇന്നത്തെ ആദ്യ ക്ലാസ്സ് 9:00 മുതൽ 10:00 വരെ ആയിരുന്നു. ആൻസി ടീച്ചറിന്റെ സാന്നിധ്യത്തിൽ സത്യ ലേഖ ടീച്ചറായിരുന്നു ക്ലാസ് എടുത്തത്.  Classroom Communication  എന്ന വിഷയമാണ് ടീച്ചർ പഠിപ്പിച്ചത്...രണ്ടാമത്തെ സെക്ഷൻ 10:15 മുതൽ 11:15 വരെയായിരുന്നു... ജിബി ടീച്ചറാണ് ക്ലാസ്സ് എടുത്തത്.
ഇമേജ്
ഇന്നത്തെ ആദ്യ സെക്ഷൻ 9:00  മുതൽ 10:00 വരെ ആയിരുന്നു മായ ടീച്ചറായിരുന്നു ആദ്യ ക്ലാസ് എടുത്തത്.അടുത്ത സെക്ഷൻ ജോജു സാറിൻ്റെ സാന്നിധ്യത്തിൽ രേവതി ടീച്ചർ ക്ലാസ് എടുത്തു.. ടീച്ചർ  Computer Simulation, Blended learning and Flipped learning  എന്നീ Topics പഠിപ്പിച്ചു
ഇമേജ്
ഇന്നത്തെ ആദ്യ സെക്ഷൻ കൈകാര്യം ചെയ്തത് ആൻസി ടീച്ചറിന്റെ സാന്നിധ്യത്തിൽ  സത്യലേഖ ടീച്ചർ ആയിരുന്നു.. ടീച്ചർ  Erickson's theory  ആണ് പഠിപ്പിച്ചത്... ഓപ്ഷണൻ പീരിയഡിൽ ഇന്നലത്തെ തുടർച്ചയായി സെമിനാറുകൾ അവതരിപ്പിച്ചു... ജിബി ടീച്ചറിന്റെ സാന്നിധ്യത്തിൽ അടുത്ത സെക്ഷൻ ഡോണ ടീച്ചർ ആയിരുന്നു കൈകാര്യം ചെയ്തത്...  Emotional intelligence  എന്ന ടോപ്പിക്കാണ് ടീച്ചർ പഠിപ്പിച്ചത്.. എങ്ങനെ വൈകാരിക ബുദ്ധി വർദ്ധിപ്പിക്കാമെന്നും ടീച്ചർ പറഞ്ഞു തന്നു

ഇന്നത്തെ ക്ലാസ്

ഇമേജ്
ഇന്നത്തെ ആദ്യത്തെ സെക്ഷൻ കൈകാര്യം ചെയ്തത് ജോജു സാറിന്റെ സാന്നിധ്യത്തിൽ രേവതി ടീച്ചർ ആയിരുന്നു..  ടീച്ചർ  pod   casting  എന്ന വിഷയത്തെ കുറിച്ചാണ് സംസാരിച്ചത്.. അടുത്ത സെക്ഷൻ കൈകാര്യം ചെയ്തത് ശബാന ടീച്ചർ ആയിരുന്നു. National integration  എന്ന ടോപ്പിക്കാണ്  ടീച്ചർ പഠിപ്പിച്ചത്... തുടർന്ന് മായ ടീച്ചറും ഈയൊരു വിഷയത്തെ മുൻനിർത്തി സംസാരിച്ചു..  അടുത്ത സെക്ഷനിൽ  സത്യലേഖ  ടീച്ചർ ഇന്നലത്തെ തുടർച്ചയെന്നോണം  Erickson's   theory  പഠിപ്പിച്ചു... ഒരു മണിക്കു ഇന്നത്തെ ക്ലാസുകൾ അവസാനിച്ചു..

അടുത്ത ദിവസത്തിലേക്ക്

ഇമേജ്
ഇന്ന് 11:00 മണി മുതലാണ് ക്ലാസുകൾ തുടങ്ങിയത്. ഇന്നത്തെ ആദ്യത്തെ സെക്ഷൻ കൈകാര്യം ചെയ്തത് ഡോ.ജോർജ് തോമസ് സാറാണ്. സെക്കൻഡ് സെക്ഷൻ ഓപ്ഷണൽ പിരീയഡ് ആയിരുന്നു.. കഴിഞ്ഞ ക്ലാസുകളുടെ തുടർച്ചയെന്നോണം കുട്ടികൾ സെമിനാറുകൾ അവതരിപ്പിച്ചു ... ശേഷം അടുത്ത സെക്ഷൻ കൈകാര്യം ചെയ്തത് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ആയിരുന്നു... സാർ  PHASES OF TEACHING  എന്ന വിഷയം ഞങ്ങളുമായി പങ്കുവെച്ചു...

നിറങ്ങളുടെ ഉത്സവം

ഇമേജ്
നിറങ്ങൾ വാരി വിതറി എം.ടി.ടി.സിയും ഇന്ന് ഹോളി ആഘോഷമാക്കി.

കണക്കിലെ വിജയികൾ

ഇമേജ്
ഇന്നും പതിവു പോലെ ക്ലാസുകൾ നടന്നു. എന്നാൽ അതിനേക്കാളേറെ സന്തോഷകരമായ കുറച്ചു നിമിഷങ്ങൾ ഇന്നുണ്ടായിരുന്നു. മാത്സ് അസോസിയേഷൻ നടത്തിയ മത്സരത്തിൽ ഇന്ന് വിജയികളായത് ഞങ്ങളുടെ ക്ലാസായിരുന്നു. ആ വിജയത്തിന് കാരണം അരുണിമയും അഭിയും ആണ്. മലയാളം പഠിക്കുന്നവർക്ക് മറ്റു വിഷയങ്ങളിലും മികവ് പുലർത്താൻ കഴിയുമെന്ന് തെളിയിച്ച നിമിഷമായിരുന്നു അത്.

ലോക വനിതാ ദിനം

ഇമേജ്
മാർച്ച്8 ലോക വനിത ദിനത്തോടനുബന്ധിച്ച് വിമൺ സെല്ലിന്റെ നേതൃത്വത്തിൽ ചർച്ചയും കലാപരിപാടികളും സംഘടിപ്പിക്കുകയുണ്ടായി. ഏറ്റവും നല്ല രീതിയിൽ അത് സംഘടിപ്പിക്കാൻ സാധിച്ചു.

ആദ്യത്തെ യാത്ര

ഇമേജ്
ഇന്ന് ഏറ്റവും ആഹ്ലാദിച്ച ദിവസമായിരുന്നു. ഒന്നാം സെമസ്റ്ററിന്റെ ഭാഗമായുള്ള ഫീൽഡ് ട്രിപ്പായിരുന്നു ഇന്ന്. ആശാൻ സ്മാരകം, സാമ്പ്രാണിക്കോടി, കാപ്പിൽ ബീച്ച് തുടങ്ങിയ സ്ഥലങ്ങളായിരുന്നു സന്ദർശനത്തിനായി ഞങ്ങൾ തിരഞ്ഞെടുത്തത്. കാഴ്ചകൾ കാണുന്നതിനേക്കാളേറെ സൗഹൃദബന്ധങ്ങൾ ദൃഢമാകാൻ ഈ യാത്ര ഏറെ സഹായകരമായി.

സത്യപ്രതിജ്ഞ

ഇമേജ്
ഇന്ന് തെയോഫിലസ് കോളേജിൽ നിന്നും എനിക്ക് ലഭിക്കാവുന്ന ഏറ്റവും സുന്ദര നിമിഷങ്ങളിൽ ഒന്നായിരുന്നു. 2021-2023 അധ്യയന വർഷത്തെ  കോളേജ് യൂണിയന്റെ ചെയർപേഴ്സൻ   ആയി ഞാൻ സത്യപ്രതിജ്ഞ ചെയ്തു. അങ്ങനെ ഞങ്ങളുടെ യൂണിയന്റെ ഏറ്റവും പ്രാധാന്യമുള്ള ദിനം ഇന്ന് കടന്നു പോയിരിക്കുന്നു. 

കലാകേന്ദ്രത്തിലേക്ക്

ഇമേജ്
ആർട്ട് ആന്റ് ഏസ്തെറ്റിക്കിന്റെ ഭാഗമായുള്ള ഫീൽഡ് വിസിറ്റ് ഇന്ന് നടന്നു. ഗുരു ഗോപിനാഥ് നടന ഗ്രാമം ആയിരുന്നു അതിനായി ഞങ്ങൾ തിരഞ്ഞെടുത്തത്. കലയെ സ്നേഹിക്കുന്നവർ ഉറപ്പായും പോകേണ്ടൊരിടം. അത്രത്തോളം കലയുടെ കാഴ്ചകളാൽ മനോഹരമായൊരിടം.

ബട്ടർഫ്ലൈ ഗാർഡൻ

ഇമേജ്
നാച്ചുറൽ സയൻസ് അസോസിയേഷൻ തയ്യാറാക്കിയ ബട്ടർഫ്ലൈ  ഗാർഡന്റെ ഉദ്ഘാടനവും ഇക്കോ ക്ലബ് ആരണ്യയുടെ നേതൃത്വത്തിൽ ക്വിസ് മത്സരവും നടന്നു.

ചങ്ങായീസ്😍❤

ഇമേജ്
തെയോഫിലസിൽ നിന്നും ലഭിച്ച ചങ്ങാതിമാർക്കൊപ്പമുള്ള ഏറ്റവും സുന്ദര നിമിഷങ്ങൾ. കാലങ്ങൾ കടന്നു പോകുമ്പോൾ ഏത് വേദനയിലും മനസ്സിനെ തൊട്ടു തലോടാൻ ഇതിന് സാധിക്കുന്നു.

മാഗ്ഗി ഡേയ്

ഇമേജ്
മാഗ്ഗിയുടെ വ്യത്യസ്ത ഭക്ഷണ ഇനങ്ങൾ തയ്യാറാക്കാൻ ഇന്ന് ഞങ്ങൾ പഠിച്ചു. ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും നല്ല രീതിയിൽ ക്ലാസ് എടുക്കാൻ മാമിനും കഴിഞ്ഞു.

വീണ്ടും ഒരു അസ്സംബ്ലി ദിവസം

ഇമേജ്
ഇന്ന് ഞങ്ങൾ നടത്തുന്ന രണ്ടാമത്തെ അസ്സംബ്ലി ദിവസമായിരുന്നു. എല്ലാം വളരെ ഭംഗിയായി ചെയ്തു കൊണ്ടിരിക്കവെ ലാപ്ടോപ് ആദ്യത്തെ അസ്സംബ്ലിയിലെ പോലെ ഞങ്ങളെ കരയിക്കാൻ ശ്രമിച്ചെങ്കിലും ഇന്ന് അത് നടന്നില്ല. ദൈവദൂതനെ പോലെ അരുണേട്ടൻ എത്തി എല്ലാം ശരിയാക്കി തന്നു. പ്രാർത്ഥനയും വാർത്തയും ഗെയിം ഒക്കെ ആയി ഇന്നത്തെ അസ്സംബ്ലി വളരെ ഭംഗിയാക്കാൻ ഞങ്ങൾക്ക് സാധിച്ചു. അതോടൊപ്പം ബട്ടർഫ്ലൈ ഗാർഡനിലേക്ക് ചെടികളും നൽകാൻ കഴിഞ്ഞു.

മാനവ - പോപ്പുലേഷൻ ക്ലബ്ബ്

ഇമേജ്
കോളേജ് പോപ്പുലേഷൻ ക്ലബ്ബ് " മാനവ "യുടെ ഉദ്ഘാടനവും അതിനോടനുബന്ധിച്ച് ലൈംഗിക വിദ്യാഭ്യാസം എന്ന വിഷയത്തോടനുബന്ധിച്ച് ഓപ്പൺ ഫോറവും നടത്തുകയുണ്ടായി.

ZATMENIYE -Science Exhibition

ഇമേജ്

തൊഴിൽ മേള

ഇമേജ്
നമ്മുടെ കോളേജിൽ വെച്ചു നടന്ന തൊഴിൽ മേളയിൽ എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഇത്തരത്തിൽ ഒരു പ്രവർത്തനം എങ്ങനെ സംഘടിപ്പിക്കാമെന്ന വ്യക്തമായ ധാരണയും ഞങ്ങൾക്ക് ലഭിച്ചു.

വിദ്യാഭ്യാസ മേഖലയും സ്ത്രീ സ്വാതന്ത്ര്യവും

ഇമേജ്
കോളേജ് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ ചർച്ച പുതിയ അറിവുകൾ നേടാനും എല്ലാവർക്കും തുറന്നു സംസാരിക്കൻ കഴിയുന്ന ഒരിടം കൂടിയായി മാറി.

പ്രിയ അധ്യാപികയ്ക്കായി..

ഇമേജ്
ജിബി ടീച്ചറിന്റെ ഔദ്യോഗിക ജീവിതത്തിലെ വിരമിക്കലിനോടനുബന്ധിച്ച് ഇന്ന് ജിബിടീച്ചറിന് എം.ടി.ടി.സി കുടുംബം യാത്രയയപ്പ് നടത്തുകയുണ്ടായി. എല്ലാവരും അവരുടെ സ്നേഹാദരങ്ങൾ ടീച്ചറിന് നൽകി. അതിൽ ഞങ്ങളും പങ്കാളികളായി. പാടാം മംഗള ഗീതം  നേരാം ആശംസ ഗീതം നിറങ്ങൾ പീലി വിടർത്തും പൊൻ നാളിൽ  സ്വരങ്ങൾ തംബുരു മീട്ടും ഈ നാളിൽ സ്നേഹത്തിൻ പൊന്നൊളി തൂകി  വിടരും പുഞ്ചിരിയോടെ എം.ടി.ടി.സി കുടുംബമൊന്നായ് നേരുന്നു  ആയിരമായിരമായിരമാശംസ........

ജിബി ടീച്ചറിനൊപ്പം

ഇമേജ്
കോളേജിനും അധ്യാപകർക്കും ഞങ്ങൾക്കും ഏറെ പ്രിയങ്കരിയായ ജിബി ടീച്ചറിനു വേണ്ടിയായിരുന്നു ഇന്നത്തെ ഞങ്ങളുടെ ദിനം. ജിബി ടീച്ചറിനൊപ്പമുള്ള ഓർമ്മകൾ പങ്കു വെച്ച് മായ ടീച്ചറും ഗാനങ്ങൾ കൊണ്ട് ഞങ്ങളും ക്ലാസിനെ സംഗീത സാന്ദ്രമാക്കി.

ഹോറസ്

ഇമേജ്
ഇന്ന് നാച്ചുറൽ സയൻസ് വിഭാഗത്തിന്റെ ആദ്യത്തെ അസംബ്ലിയായിരുന്നു. " ഹോറസ് " എന്നു പേരു നൽകിയ അവരുടെ അസോസിയേഷന്റെ ഉദ്ഘാടന കർമ്മവും ഇന്നു നടന്നു.

വിദ്യാലയാനുഭവം

ഇമേജ്
പത്ത് ദിവസത്തെ ഇൻഡക്ഷൻ പിരിയഡിനു ശേഷം എല്ലാവരും ഒത്തു ചേർന്ന ദിവസം. വിദ്യാലയത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ഓരോ സ്കൂളിലും പോയ വിദ്യാർത്ഥികൾ.

ഇമേജ്
ചില സൗഹൃദങ്ങളും ബന്ധങ്ങളും വിലമതിക്കാൻ കഴിയാത്തതാണ്. അങ്ങനെ വിലമതിക്കാൻ കഴിയാത്ത എന്റെ സ്വന്തം അനിയത്തിക്കുട്ടിയും ചങ്ങായിമാരും.

സാന്റ നൽകിയ സമ്മാനം

ഇമേജ്
ക്രിസ്മസ് ദിനത്തോടനുബന്ധിച്ച് ധാരാളം മത്സരങ്ങൾ കോളേജിൽ നടന്നു. എന്നാൽ ഒന്നിൽ പോലും ഞങ്ങൾക്ക് വിജയിക്കാൻ കഴിഞ്ഞില്ല. അങ്ങനെ വിഷമിച്ചിരിക്കുന്ന വേളയിലാണ് ഞങ്ങളുടെ ക്ലാസിലേക്ക് സാന്റയുടെ  കടന്നു വരവ്. അവസാന പ്രതീക്ഷയെന്നോണം പകുതി മാത്രമുണ്ടായിരുന്ന സാന്റയെ ഞങ്ങൾ പൂർണനാക്കി അതിന്റെ ഉടമകളായ ഫിസിക്കൽ സയൻസുകാരെ ഏൽപ്പിച്ചു.    ദിവസങ്ങൾ കടന്നു പോയിട്ടും സാന്റയുടെ വിവരമൊന്നുമില്ലാത്തതിനാൽ ആ വിജയ പ്രതീക്ഷയും ഞങ്ങൾക്ക് ഇല്ലാതെയായി. അങ്ങനെ ഒടുവിൽ ഫിസിക്കൽ സയൻസ് അസോസിയേഷന്റെ അസ്സംബ്ലി ദിനം വന്നെത്തി. അതോടൊപ്പം ഞങ്ങളുടെ മനസ്സിൽ ഏറെ സന്തോഷം പകർന്നു കൊണ്ട് ഞങ്ങളുടെ സാന്റ ഒന്നാം സ്ഥാനമായി ഞങ്ങൾക്കരികിലേക്കെത്തി. എന്നാൽ ആ സന്തോഷ നിമിഷം കാണാൻ എനിക്ക് കഴിഞ്ഞില്ല. എങ്കിലും ആ വാർത്ത അറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം വളരെ വലുതായിരുന്നു.