പോസ്റ്റുകള്‍

നവംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആദ്യത്തെ അസംബ്ലി

ഇമേജ്
ഇന്ന് ഞങ്ങളുടെ ആദ്യത്തെ അസംബ്ലി ആയിരുന്നു. ഒന്നാം വർഷ എം.എഡ് ചേച്ചിമാരായിരുന്നു അസംബ്ലി നടത്തിയത്. കോളേജിൽ എങ്ങനെയാണ് അസംബ്ലി നടത്തേണ്ടതെന്നും എന്തൊക്കെ ചെയ്യണമെന്നും എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. അതിലുപരി സ്കൂൾ കാലത്തേക്കുള്ള ഒരു തിരിച്ചു പോക്ക് കൂടിയായിരുന്നു ഇന്നത്തെ ദിനം.

ക്ലാസിലേക്ക്.....

ഇമേജ്
പുതിയ കോളജിലേക്ക്, പുതിയ അധ്യാപകർക്കും സുഹൃത്തുക്കൾക്കും ഇടയിലേക്ക് ആദ്യമായി പോകുന്നതിന്റെ ഭയം ഉള്ളിൽ ഉണ്ടായിരുന്നു. എന്നിരുന്നാലും ആ ഭയം പുറത്തു കാട്ടാതെ ക്ലാസിലിരുന്നു. നമ്മുടെ പ്രിയപ്പെട്ട പ്രിൻസിപ്പൽ കെ.വൈ.ബെനെഡിക്ട് സർ ക്ലാസ് ആരംഭിച്ചു. സാറിന്റെ ക്ലാസു കൊണ്ട് തന്നെ എന്റെ ഉള്ളിലുണ്ടായിരുന്ന ഭയം അൽപ്പമൊന്ന് കുറഞ്ഞു. തുടർന്നുളള ക്ലാസുകൾ മായ ടീച്ചറും ജിബി ടീച്ചറും ജോജുസാറും ചേർന്ന് ഗംഭീരമാക്കി. അതോടു കൂടി ഉള്ളിൽ അവശേഷിച്ചിരുന്ന ക്ലാസിനോടുള്ള ഭയവും അപരിചിതത്വവും  മാറിക്കിട്ടി.                

പുതിയ തുടക്കം

ഇമേജ്
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹവും ലക്ഷ്യവുമാണ് ഒരു അധ്യാപിക ആവുകയെന്നുള്ളത്. എന്റെ ആ ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പ് ഇന്ന്   മാർ തിയോഫിലസ് ട്രെയ്നിങ് കോളേജിൽ ആരംഭിച്ചു. പ്രകാശത്തിന്റെ തിരിനാളം ഞങ്ങൾ ഓരോരുത്തരിലേക്കും പകർന്ന് തന്ന് പ്രിയ അധ്യാപകർ ഞങ്ങളെ വരവേറ്റു.