ഇന്ന് അഭിരാമി, അരുണിമ, ഗംഗ, ഐറിൻ, ജിനി, ആതിര, ആശ തുടങ്ങിയവർ ക്ലാസ് എടുത്തു. ആദ്യം എടുക്കുമ്പോൾ സംഭവിക്കാവുന്ന തെറ്റുകളൊഴിച്ചാൽ എല്ലാവരും നല്ല രീതിയിൽ തന്നെ ക്ലാസ് എടുത്തു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തലിനോടൊപ്പം തന്നെ വിവിധതരത്തിലുള്ള പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി. അതിൽ എല്ലാ വിഭാഗങ്ങളുടെയും വ്യത്യസ്തമായ പരിപാടികൾ ഉണ്ടായിരുന്നു.
സ്കൂളിൽ കുട്ടികളെ പഠിപ്പിച്ചപ്പോൾ തോന്നാതിരുന്ന ഒരു ഭയം ഇന്നുള്ളിലുണ്ടായിരുന്നു. എങ്കിലും അത് പ്രകടമാക്കാതെ ക്ലാസ് എടുത്തു. അവസാനം സാറിന്റെയും കൂട്ടുകാരുടെയും അഭിപ്രായം കേട്ടു കഴിഞ്ഞപ്പോൾ ആശ്വാസമായി. സമയം കൂടി പോയതൊഴിച്ചാൽ അത്യാവശ്യം നല്ല രീതിയിൽ തന്നെ ക്ലാസ് എടുക്കാൻ സാധിച്ചു. ഇപ്പോഴുള്ള തെറ്റുകൾ തിരുത്തി അടുത്ത ക്ലാസ് ഏറ്റവും നല്ല രീതിയിൽ എടുക്കാൻ കഴിയുമെന്ന പ്രതീക്ഷതിൽ.......