പോസ്റ്റുകള്‍

ജനുവരി, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അധ്യാപനം : നാലാം ആഴ്ച്ച

ഈയാഴ്ചയിൽ നാലുദിവസം മാത്രമേ ക്ലാസ്സ് ഉണ്ടായിരുന്നുള്ളൂ. അതിൽ ചൊവ്വാഴ്ച സ്കൂളിലെ വാർഷികാഘോഷമായിരുന്നതിനാൽ കുട്ടികൾക്ക് ക്ലാസ് ഇല്ലായിരുന്നു. വളരെയധികം സന്തോഷവും പ്രത്യേകമായ അനുഭവം ലഭിച്ച അവസരങ്ങൾ ആയിരുന്നു അത്. വാർഷികാഘോഷ പരിപാടികളിൽ പങ്കെടുക്കാനുള്ള കുട്ടികളെ ഒരുക്കാനും മറ്റും സാധിക്കുകയും പരിപാടികൾക്ക് വേണ്ട ക്രമീകരണങ്ങൾ എല്ലാം ചെയ്യാനും സാധിച്ചു.

അധ്യാപനം : മൂന്നാം ആഴ്ച്ച

ഈയാഴ്ചയും ഉണ്ടായിരുന്ന ക്ലാസുകളിൽ എല്ലാം തന്നെ കയറാനും ക്ലാസുകൾ എടുക്കാനും സാധിച്ചു. സ്കൂളിൽ വാർഷികാഘോഷം നടത്തേണ്ടതിന്റെ ഭാഗമായി ബന്ധപ്പെട്ട ഡാൻസ് പാട്ട് തുടങ്ങിയ പരിപാടികളുടെ  റിഹേഴ്സൽ നടക്കുകയുണ്ടായി. അതിനായി കുട്ടികളെ പരിശീലിപ്പിക്കാൻ ഞങ്ങളിൽ ഉള്ള ചില അധ്യാപകർക്ക് ഡ്യൂട്ടി ലഭിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ പരിപാടിയുമായി ബന്ധപ്പെട്ട പരിശീലനങ്ങൾ എല്ലാം പൂർത്തിയാക്കിയതിനു ശേഷം വെള്ളിയാഴ്ച കുട്ടികളുടെ പരിപാടികളുടെ സ്ക്രീനിങ്ങിന് വേണ്ട ക്രമീകരണങ്ങളും ചെയ്യാൻ സാധിച്ചു.

അധ്യാപനം: ഏഴാം ആഴ്ച്ച

ഈ ആഴ്ചയിലെയും എല്ലാ ക്ലാസുകളിലും കയറാൻ സാധിച്ചു വളരെ നല്ല രീതിയിൽ തന്നെ പാഠഭാഗങ്ങൾ പഠിപ്പിക്കാനും സാധിച്ചു. ചൊവ്വാഴ്ച മുതൽ എട്ടാം ക്ലാസിൽ റിവിഷൻ നടത്തുകയുണ്ടായി. ഞാൻ പഠിപ്പിച്ചു തുടങ്ങിയ പാഠഭാഗങ്ങളായ മാണിക്യവീണ എന്ന പാഠഭാഗത്തിന്റെ റിവിഷനാണ് നടത്തിത്തുടങ്ങിയത്. ഒമ്പതാം ക്ലാസിൽ ബുദ്ധന്റെ ഉപദേശം എന്ന പാഠഭാഗം പഠിപ്പിച്ചു തീർക്കുകയും അതുമായി ബന്ധപ്പെട്ട നോട്ടുകൾ നൽകുകയും ചെയ്തു. അതോടൊപ്പം വെള്ളിയാഴ്ച തന്നെ ഒൻപതാം ക്ലാസിൽ അമ്പാടിയിലേക്ക് എന്ന പാഠഭാഗത്തിന്റെ റിവിഷൻ നടത്തുകയുണ്ടായി.

അധ്യാപനം: രണ്ടാം ആഴ്ച്ച

ഈ ആഴ്ചയിലെ എല്ലാ ദിവസവും ക്ലാസ് ഉണ്ടായിരുന്നു. ക്ലാസ് എടുക്കുന്നതിനോടൊപ്പം തന്നെ സ്കൂളിലെ ഫ്ലോർ ഡ്യൂട്ടി ലൈൻ ഡ്യൂട്ടി തുടങ്ങിയവയും അധ്യാപക പരിശീലകർ ചെയ്യേണ്ടത് ഉണ്ടായിരുന്നു. അതിനായി ലീഡർ എല്ലാവർക്കും ഉള്ള ഡ്യൂട്ടികൾ ലിസ്റ്റ് ചെയ്തു അതിനനുസരിച്ച് ഞങ്ങളെ ഓരോരുത്തരും ഞങ്ങളുടെ ഡ്യൂട്ടി ചെയ്യുകയും ചെയ്തു. എല്ലാദിവസവും സ്കൂളിൽ പോകാൻ സാധിച്ചു അതോടൊപ്പം തന്നെ ലഭിച്ചിരുന്ന പീരിയഡുകളിൽ എല്ലാം തന്നെ ക്ലാസ് എടുക്കാനും സാധിച്ചു.എട്ടാം ക്ലാസിൽ മാണിക്യവീണ എന്ന പാഠഭാഗം പഠിപ്പിച്ചു തീർക്കുകയും ധർമ്മിഷ്ഠനായ രാധേയൻ എന്ന പാഠഭാഗം ആരംഭിക്കുകയും ചെയ്തു . വെള്ളിയാഴ്ച ക്ലാസ് നിരീക്ഷിക്കാൻ വന്നിട്ടുണ്ടായിരുന്നു അതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും എഴുതി തന്നു . വളരെ നല്ല അഭിപ്രായങ്ങൾ ആയിരുന്നു സാർ എഴുതിയിരുന്നത് അതോടൊപ്പം തന്നെ പാഠഭാഗം പഠിപ്പിക്കുമ്പോൾ പറയാൻ വിട്ടുപോയ ഭാഗത്തെപ്പറ്റിയും സൂചിപ്പിച്ചു. അത് മുന്നോട്ടുള്ള ക്ലാസ്സുകളിൽ എന്തെല്ലാം പറയണമെന്നും എപ്രകാരം പഠിപ്പിക്കണം എന്നും മനസ്സിലാക്കാൻ എന്നെ ഏറെ സഹായിച്ചു.

അധ്യാപനം : ഒന്നാം ആഴ്ച്ച

അധ്യാപക പരിശീലനം ആരംഭിച്ചത് വ്യാഴാഴ്ചയായിരുന്നു. ഈയാഴ്ചയിൽ വ്യാഴം വെള്ളി ശനി തുടങ്ങിയ ദിവസങ്ങൾക്ലാസ് ഉണ്ടായിരുന്നു. ഈ മൂന്നു ദിവസങ്ങളിലും കൃത്യമായി തന്നെ ക്ലാസ്സ് എടുക്കാൻ സാധിച്ചു.ലഭിച്ചിരുന്ന പീരിയഡുകൾ അല്ലാതെ അധിക പീരിയഡുകളും ലഭിക്കുകയുണ്ടായി.എല്ലാ പീരിയഡുകളിലും കയറാനും അതുപോലെതന്നെ പാഠഭാഗങ്ങൾ കൃത്യമായി വ്യക്തമായും പഠിപ്പിക്കാനും സാധിക്കുന്നുണ്ടായിരുന്നു.

ആദ്യത്തെ അധ്യാപക പരിശീലനം

ഇന്ന് അധ്യാപക പരിശീലനത്തിന്റെ ആദ്യത്തെ ഘട്ടം ആരംഭിക്കുകയായിരുന്നു .സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ ആയിരുന്നു എനിക്ക് ലഭിച്ചത്. എനിക്ക് ലഭിച്ചിരുന്ന അധ്യാപികമാർ ടീച്ചറും ആയിരുന്നു അവരുടെ ക്ലാസുകൾ ആയ ഒൻപത് എട്ട് സിയും ആയിരുന്നു  പഠിപ്പിക്കാനുണ്ടായിരുന്നത് പഠിപ്പിക്കാൻ ഉണ്ടായിരുന്നത് . ആദ്യത്തെ ദിവസം ആയതിനാൽ ഇന്നത്തെ ഓരോ പീരിയഡും ക്ലാസുകളിലെ കുട്ടികളെ പരിചയപ്പെടുകയാണ് ഉണ്ടായത്. അതോടൊപ്പം തന്നെ കുട്ടികൾക്ക് പാഠഭാഗങ്ങൾ ഏതു വരെ എത്തി എന്നുള്ളതും മനസ്സിലാക്കി . എട്ടാം ക്ലാസ്സിൽ കാലം ദർശിച്ച രസാനുഭൂതികൾ എന്ന ഏകകം പരിചയപ്പെടുത്തി ഒമ്പതാം ക്ലാസിൽ തുടിതാളം തേടിയെന്ന് ഏകകം പരിചയപ്പെടുത്തുകയും ചെയ്തു.