ഇന്ന് ഞങ്ങൾക്ക് വളരെയേറെ സന്തോഷമുള്ള ഒരു ദിനമായിരുന്നു. കാരണം ഒന്നാം വർഷ ബി.എഡ് വിദ്യാർത്ഥികളിൽ ആദ്യത്തെ അസംബ്ലി നടത്താനുള്ള അവസരം ലഭിച്ചത് ഞങ്ങൾക്കായിരുന്നു. ആ ദിനമായിരുന്നു ഇന്ന്. ഒരുപാട് തടസ്സങ്ങൾ ഉണ്ടായെങ്കിലും ഈശ്വര കടാക്ഷവും എന്റെ പ്രിയ അധ്യാപകരുടെ പിന്തുണയും കൊണ്ട് ഞങ്ങൾക്ക് നല്ല രീതിയിൽ അസംബ്ലി നടത്താൻ കഴിഞ്ഞു. "പ്രഗതി" എന്നായിരുന്നു ഞങ്ങളുടെ അസോസിയേഷന്റെ പേര്. "പുരോഗതിക്കായ് കൈകോർക്കാം" എന്നർത്ഥം. കൂടാതെ ഇന്ന് ലോക എയ്ഡ്സ് ദിനമായിരുന്നു. അതിന്റെ ഭാഗമായി ചുവന്ന റിബണുകൾ അസംബ്ലിയിൽ വച്ചു തന്നെ ഞങ്ങൾ എല്ലാവർക്കും വിതരണം ചെയ്യുകയും എയ്ഡ്സ് ദിനത്തെ കുറിച്ച് ആശ സംസാരിക്കുകയും ചെയ്തു.