കോളേജിനും അധ്യാപകർക്കും ഞങ്ങൾക്കും ഏറെ പ്രിയങ്കരിയായ ജിബി ടീച്ചറിനു വേണ്ടിയായിരുന്നു ഇന്നത്തെ ഞങ്ങളുടെ ദിനം. ജിബി ടീച്ചറിനൊപ്പമുള്ള ഓർമ്മകൾ പങ്കു വെച്ച് മായ ടീച്ചറും ഗാനങ്ങൾ കൊണ്ട് ഞങ്ങളും ക്ലാസിനെ സംഗീത സാന്ദ്രമാക്കി.
ഇന്ന് സോഷ്യൽ വിസിറ്റിന്റെ ഭാഗമായി ഞങ്ങൾ കോളേജിൽ നിന്നും ശാന്തിമന്ദിരം സന്ദർശിച്ചു.അവിടെയെത്തി പാട്ടുകളിലൂടെയും കളികളിലൂടെയും സ്നേഹ സാമീപ്യത്തിലൂടെയും എല്ലാവരെയും സന്തോഷിപ്പിച്ചു. കരുണയും സ്നേഹവും കരുതലും നിറഞ്ഞ കുറച്ചു മനുഷ്യരെ ഞങ്ങൾക്കവിടെ കാണാൻ സാധിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ