പോസ്റ്റുകള്‍

ഫെബ്രുവരി, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആദ്യ ഘട്ടത്തിലെ അവസാന ദിനം

ഇന്ന് ആദ്യഘട്ട അധ്യാപക പരിശീലനത്തിന്റെ അവസാന ദിനമായിരുന്നു. അധ്യാപക പരിശീലനം വളരെ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിന്റെ സന്തോഷം ഉള്ളതിനോടൊപ്പം തന്നെ പ്രിയപ്പെട്ട കുട്ടികളെ പിരിയുന്നതിനുള്ള സങ്കടവും ഉള്ളിലുണ്ടായിരുന്നു. എങ്കിൽ കൂടിയും സ്കൂളിനോട് ഇപ്പൊ വിട പറയുക എന്നുള്ളത് അനിവാര്യമാണ് അതിനാൽ തന്നെ സാഹചര്യത്തിനോട് പൊരുത്തപ്പെട്ട് കുട്ടികളോടും അധ്യാപകരോടും യാത്ര പറഞ്ഞു. അതോടൊപ്പം ഇന്ന് സ്കൂളിലെ ഞങ്ങളുടെ അവസാന ദിവസം ആയതിനാൽ ഞങ്ങളെല്ലാവരും ഒരുമിച്ച് പൈസ ഇട്ട് എല്ലാ കുട്ടികൾക്കും ലഡു വിതരണം ചെയ്തു. അതോടൊപ്പം ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ട അധ്യാപകർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. വൈകുന്നേരം പ്രഥമ അധ്യാപികയുടെ മുറിയിൽ വച്ച് ഞങ്ങൾക്ക് മറ്റുള്ള എല്ലാ അധ്യാപകരും ചേർന്ന് യാത്രയയപ്പ് നൽകുകയും ചെയ്തു.

അധ്യാപനം: ഏഴാം ആഴ്ച

അധ്യാപക പരിശീലനത്തിന്റെ ഒന്നാം ഘട്ടത്തിലെ അവസാനത്തെ ആഴ്ചയായിരുന്നു ഇത്. പാഠഭാഗങ്ങൾ എല്ലാം തന്നെ പഠിപ്പിച്ചു തീർക്കാൻ സാധിച്ചു അതിൽ വളരെയധികം സന്തോഷം തോന്നി. റിവിഷൻ നടത്തുകയും സിദ്ദിശോദകവും നിദാനശോദകവും ഒക്കെ നടത്തുകയുണ്ടായി അതിൽ നിന്നെല്ലാം കുട്ടികൾക്ക് ഞാൻ പഠിപ്പിച്ച പാഠഭാഗങ്ങൾ എത്രത്തോളം മനസ്സിലായി എന്ന് മനസ്സിലാക്കാൻ സാധിച്ചു. പരീക്ഷകൾ നടത്തിയതിന്റെ ഫലമായി കുട്ടികൾക്ക് മനസ്സിലാകാത്ത ഭാഗങ്ങൾ കുറേക്കൂടി നന്നായി അവർക്ക് മനസ്സിലാകുന്ന തരത്തിൽ പഠിപ്പിക്കാനും സാധിച്ചു. വളരെ ഫലപ്രദമായി തന്നെ ക്ലാസുകൾ എടുക്കാൻ സാധിച്ചു എന്നതിൽ ഒരുപാട് സന്തോഷവും ദൈവത്തിനോട് നന്ദിയും അറിയിക്കുന്നു.

അധ്യാപനം : ആറാം ആഴ്ച്ച

ഈയാഴ്ചയിൽ തിങ്കൾ മുതൽ വെള്ളിവരെ ദിവസങ്ങളിൽ ക്ലാസ് ഉണ്ടായിരുന്നു. ലഭിച്ച എല്ലാ പിരീഡുകളിലും ക്ലാസ് എടുക്കാൻ സാധിച്ചു. ഒമ്പതാം ക്ലാസിൽ ചൊവ്വാഴ്ച സന്ധി എന്ന വിഷയമാണ് ക്ലാസ്സ് എടുത്തത്. അതേ വിഷയം തന്നെ റിനി ടീച്ചറിന്റെ മറ്റുള്ള ക്ലാസുകളിലും എടുത്തുകൊടുക്കാൻ ആയിട്ട് ടീച്ചർ പറഞ്ഞത് പ്രകാരം 9 എയിലും 8 A യിലും പഠിപ്പിച്ചു. വളരെ നല്ല രീതിയിൽ തന്നെ പാഠഭാഗങ്ങൾ പഠിപ്പിക്കാനും അതോടൊപ്പം സ്കൂളിലെ എനിക്ക് അനുവദിച്ചിരുന്ന ഡ്യൂട്ടികൾ ചെയ്യാനും സാധിച്ചു

അധ്യാപനം : അഞ്ചാം ആഴ്ച്ച

എല്ലാദിവസവും ക്ലാസ് ഉണ്ടായിരുന്നു. ലഭിച്ച ക്ലാസുകൾ എല്ലാം തന്നെ വളരെ നന്നായിട്ട് എടുക്കാൻ സാധിച്ചു .9 ക്ലാസിൽ കവിയും സമൂഹജീവി എന്ന പാഠഭാഗം പഠിപ്പിച്ചു തീർക്കുകയും ബുദ്ധൻറെ ഉപദേശം എന്ന പാഠഭാഗം ആരംഭിക്കുകയും ചെയ്തു അതോടൊപ്പം എട്ടാം ക്ലാസിൽ ബഷീർ എന്ന ബാല്യ ഒന്ന് എന്ന പാഠഭാഗം പഠിപ്പിച്ചു തീർക്കുകയും നനയാത്ത മഴ എന്ന പാഠഭാഗം പഠിപ്പിച്ചു തുടങ്ങുകയും ചെയ്തു . വ്യാഴാഴ്ച യോഗയുടെ പരീക്ഷയുണ്ടായിരുന്നു ജോർജ് സാറിനെ നേതൃത്വത്തിൽ നടത്തിയ പരീക്ഷയിൽ വളരെ ഭംഗിയായി തന്നെ സാറ പറഞ്ഞ യോഗ പരിശീലനം നടത്താൻ സാധിച്ചു.