പോസ്റ്റുകള്‍

ആദ്യ അസംബ്ലി

ഇമേജ്
2021- 23 എം .എഡ് ബാച്ചിന്റെ ആദ്യ അസംബ്ലിയായിരുന്നു ഇന്ന്. 9:15 നു തന്നെ അസംബ്ലി തുടങ്ങിയിരുന്നു. എല്ലാവരും ഇന്ന് സാരിയിലാണ് എത്തിച്ചേർന്നത്. പ്രാർത്ഥനയോടെ തുടങ്ങിയ ഈ ദിനവും വളരെ നല്ലതായിരുന്നു.

CHRISTMAS

ഇമേജ്
ഈവർഷത്തെ ക്രിസ്മസ് വളരെ ഗംഭീരമായി തന്നെ തിയോഫിലസ്സും ആഘോഷിച്ചു. കോളേജിൽ വിവിധതരം പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി.

"പ്രഗതി : പുരോഗതിക്കായ് കൈകോർക്കാം."

ഇമേജ്
ഇന്ന് ഞങ്ങൾക്ക് വളരെയേറെ സന്തോഷമുള്ള ഒരു ദിനമായിരുന്നു. കാരണം ഒന്നാം വർഷ ബി.എഡ് വിദ്യാർത്ഥികളിൽ ആദ്യത്തെ അസംബ്ലി നടത്താനുള്ള അവസരം ലഭിച്ചത് ഞങ്ങൾക്കായിരുന്നു. ആ ദിനമായിരുന്നു ഇന്ന്. ഒരുപാട് തടസ്സങ്ങൾ ഉണ്ടായെങ്കിലും ഈശ്വര കടാക്ഷവും എന്റെ പ്രിയ അധ്യാപകരുടെ പിന്തുണയും കൊണ്ട് ഞങ്ങൾക്ക് നല്ല രീതിയിൽ അസംബ്ലി നടത്താൻ കഴിഞ്ഞു. "പ്രഗതി" എന്നായിരുന്നു ഞങ്ങളുടെ അസോസിയേഷന്റെ പേര്. "പുരോഗതിക്കായ് കൈകോർക്കാം" എന്നർത്ഥം.  കൂടാതെ ഇന്ന് ലോക എയ്ഡ്സ് ദിനമായിരുന്നു. അതിന്റെ ഭാഗമായി ചുവന്ന റിബണുകൾ അസംബ്ലിയിൽ വച്ചു തന്നെ ഞങ്ങൾ എല്ലാവർക്കും വിതരണം ചെയ്യുകയും എയ്ഡ്സ് ദിനത്തെ കുറിച്ച് ആശ സംസാരിക്കുകയും ചെയ്തു.

ആദ്യത്തെ അസംബ്ലി

ഇമേജ്
ഇന്ന് ഞങ്ങളുടെ ആദ്യത്തെ അസംബ്ലി ആയിരുന്നു. ഒന്നാം വർഷ എം.എഡ് ചേച്ചിമാരായിരുന്നു അസംബ്ലി നടത്തിയത്. കോളേജിൽ എങ്ങനെയാണ് അസംബ്ലി നടത്തേണ്ടതെന്നും എന്തൊക്കെ ചെയ്യണമെന്നും എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. അതിലുപരി സ്കൂൾ കാലത്തേക്കുള്ള ഒരു തിരിച്ചു പോക്ക് കൂടിയായിരുന്നു ഇന്നത്തെ ദിനം.

ക്ലാസിലേക്ക്.....

ഇമേജ്
പുതിയ കോളജിലേക്ക്, പുതിയ അധ്യാപകർക്കും സുഹൃത്തുക്കൾക്കും ഇടയിലേക്ക് ആദ്യമായി പോകുന്നതിന്റെ ഭയം ഉള്ളിൽ ഉണ്ടായിരുന്നു. എന്നിരുന്നാലും ആ ഭയം പുറത്തു കാട്ടാതെ ക്ലാസിലിരുന്നു. നമ്മുടെ പ്രിയപ്പെട്ട പ്രിൻസിപ്പൽ കെ.വൈ.ബെനെഡിക്ട് സർ ക്ലാസ് ആരംഭിച്ചു. സാറിന്റെ ക്ലാസു കൊണ്ട് തന്നെ എന്റെ ഉള്ളിലുണ്ടായിരുന്ന ഭയം അൽപ്പമൊന്ന് കുറഞ്ഞു. തുടർന്നുളള ക്ലാസുകൾ മായ ടീച്ചറും ജിബി ടീച്ചറും ജോജുസാറും ചേർന്ന് ഗംഭീരമാക്കി. അതോടു കൂടി ഉള്ളിൽ അവശേഷിച്ചിരുന്ന ക്ലാസിനോടുള്ള ഭയവും അപരിചിതത്വവും  മാറിക്കിട്ടി.                

പുതിയ തുടക്കം

ഇമേജ്
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹവും ലക്ഷ്യവുമാണ് ഒരു അധ്യാപിക ആവുകയെന്നുള്ളത്. എന്റെ ആ ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പ് ഇന്ന്   മാർ തിയോഫിലസ് ട്രെയ്നിങ് കോളേജിൽ ആരംഭിച്ചു. പ്രകാശത്തിന്റെ തിരിനാളം ഞങ്ങൾ ഓരോരുത്തരിലേക്കും പകർന്ന് തന്ന് പ്രിയ അധ്യാപകർ ഞങ്ങളെ വരവേറ്റു.