2021- 23 എം .എഡ് ബാച്ചിന്റെ ആദ്യ അസംബ്ലിയായിരുന്നു ഇന്ന്. 9:15 നു തന്നെ അസംബ്ലി തുടങ്ങിയിരുന്നു. എല്ലാവരും ഇന്ന് സാരിയിലാണ് എത്തിച്ചേർന്നത്. പ്രാർത്ഥനയോടെ തുടങ്ങിയ ഈ ദിനവും വളരെ നല്ലതായിരുന്നു.
ഇന്ന് സോഷ്യൽ വിസിറ്റിന്റെ ഭാഗമായി ഞങ്ങൾ കോളേജിൽ നിന്നും ശാന്തിമന്ദിരം സന്ദർശിച്ചു.അവിടെയെത്തി പാട്ടുകളിലൂടെയും കളികളിലൂടെയും സ്നേഹ സാമീപ്യത്തിലൂടെയും എല്ലാവരെയും സന്തോഷിപ്പിച്ചു. കരുണയും സ്നേഹവും കരുതലും നിറഞ്ഞ കുറച്ചു മനുഷ്യരെ ഞങ്ങൾക്കവിടെ കാണാൻ സാധിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ