ആദ്യ ഘട്ടത്തിലെ അവസാന ദിനം

ഇന്ന് ആദ്യഘട്ട അധ്യാപക പരിശീലനത്തിന്റെ അവസാന ദിനമായിരുന്നു. അധ്യാപക പരിശീലനം വളരെ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിന്റെ സന്തോഷം ഉള്ളതിനോടൊപ്പം തന്നെ പ്രിയപ്പെട്ട കുട്ടികളെ പിരിയുന്നതിനുള്ള സങ്കടവും ഉള്ളിലുണ്ടായിരുന്നു. എങ്കിൽ കൂടിയും സ്കൂളിനോട് ഇപ്പൊ വിട പറയുക എന്നുള്ളത് അനിവാര്യമാണ് അതിനാൽ തന്നെ സാഹചര്യത്തിനോട് പൊരുത്തപ്പെട്ട് കുട്ടികളോടും അധ്യാപകരോടും യാത്ര പറഞ്ഞു.
അതോടൊപ്പം ഇന്ന് സ്കൂളിലെ ഞങ്ങളുടെ അവസാന ദിവസം ആയതിനാൽ ഞങ്ങളെല്ലാവരും ഒരുമിച്ച് പൈസ ഇട്ട് എല്ലാ കുട്ടികൾക്കും ലഡു വിതരണം ചെയ്തു. അതോടൊപ്പം ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ട അധ്യാപകർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. വൈകുന്നേരം പ്രഥമ അധ്യാപികയുടെ മുറിയിൽ വച്ച് ഞങ്ങൾക്ക് മറ്റുള്ള എല്ലാ അധ്യാപകരും ചേർന്ന് യാത്രയയപ്പ് നൽകുകയും ചെയ്തു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ശാന്തിമന്ദിരം

ദ്യുതി