അധ്യാപനം: രണ്ടാം ആഴ്ച്ച

ഈ ആഴ്ചയിലെ എല്ലാ ദിവസവും ക്ലാസ് ഉണ്ടായിരുന്നു. ക്ലാസ് എടുക്കുന്നതിനോടൊപ്പം തന്നെ സ്കൂളിലെ ഫ്ലോർ ഡ്യൂട്ടി ലൈൻ ഡ്യൂട്ടി തുടങ്ങിയവയും അധ്യാപക പരിശീലകർ ചെയ്യേണ്ടത് ഉണ്ടായിരുന്നു. അതിനായി ലീഡർ എല്ലാവർക്കും ഉള്ള ഡ്യൂട്ടികൾ ലിസ്റ്റ് ചെയ്തു അതിനനുസരിച്ച് ഞങ്ങളെ ഓരോരുത്തരും ഞങ്ങളുടെ ഡ്യൂട്ടി ചെയ്യുകയും ചെയ്തു. എല്ലാദിവസവും സ്കൂളിൽ പോകാൻ സാധിച്ചു അതോടൊപ്പം തന്നെ ലഭിച്ചിരുന്ന പീരിയഡുകളിൽ എല്ലാം തന്നെ ക്ലാസ് എടുക്കാനും സാധിച്ചു.എട്ടാം ക്ലാസിൽ മാണിക്യവീണ എന്ന പാഠഭാഗം പഠിപ്പിച്ചു തീർക്കുകയും ധർമ്മിഷ്ഠനായ രാധേയൻ എന്ന പാഠഭാഗം ആരംഭിക്കുകയും ചെയ്തു . വെള്ളിയാഴ്ച ക്ലാസ് നിരീക്ഷിക്കാൻ വന്നിട്ടുണ്ടായിരുന്നു അതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും എഴുതി തന്നു . വളരെ നല്ല അഭിപ്രായങ്ങൾ ആയിരുന്നു സാർ എഴുതിയിരുന്നത് അതോടൊപ്പം തന്നെ പാഠഭാഗം പഠിപ്പിക്കുമ്പോൾ പറയാൻ വിട്ടുപോയ ഭാഗത്തെപ്പറ്റിയും സൂചിപ്പിച്ചു. അത് മുന്നോട്ടുള്ള ക്ലാസ്സുകളിൽ എന്തെല്ലാം പറയണമെന്നും എപ്രകാരം പഠിപ്പിക്കണം എന്നും മനസ്സിലാക്കാൻ എന്നെ ഏറെ സഹായിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ശാന്തിമന്ദിരം

ദ്യുതി