വ്യത്യസ്തമായ അനുഭവം
മറക്കാനാവാത്ത അധ്യാപന ദിനം
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു അവസരമായിരുന്നു എന്ന് എനിക്ക് ലഭിച്ചത്. സാര വിളിച്ച് ജൂനിയർ കുട്ടികൾക്ക് ക്ലാസ് എടുക്കണമെന്ന് പറഞ്ഞപ്പോൾ അഭിപ്രായം ഒന്നും പറയാതെ തന്നെ അതിന് സമ്മതിച്ചു. പക്ഷേ അതോടൊപ്പം തന്നെ ക്ലാസ് നന്നായി എടുക്കാൻ കഴിയുമോ എന്നുള്ള ഭയവും ഉണ്ടായിരുന്നു. എങ്കിൽ കൂടിയും ലഭിച്ച അവസരം പാഴാക്കാതെ എടുക്കാനുള്ള ക്ലാസിലെ എല്ലാ തയ്യാറെടുപ്പുകളും നടത്തുകയുണ്ടായി. അർത്ഥപൂർണ്ണ വാചിക മാതൃകയിലായിരുന്ന്നു ക്ലാസ് എടുക്കേണ്ടിയിരുന്നത്.എല്ലാ തയ്യാറെടുപ്പുകളോടും കൂടി തന്നെ ഇന്ന് ക്ലാസ് എടുക്കാൻ ആയിട്ട് കോളേജിൽ എത്തിച്ചേർന്ന്നു . എൻറെ ജൂനിയർ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ തന്നെ എനിക്ക് ക്ലാസ്സ് എടുത്തു കൊടുക്കാൻ സാധിച്ചു.ഉള്ളിൽ ഉണ്ടായിരുന്ന ഭയമെല്ലാം അകറ്റി വളരെ നല്ല രീതിയിൽ തന്നെ ക്ലാസ് എടുക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ