INDUCTION DAY - 4
ലോക മാതൃഭാഷാദിനം
അവരിലൊരാളായി ഞാനും.......
ഒരു ക്ലാസിൽ പഠിക്കാൻ ഏറ്റവും മിടുക്കരായ കുട്ടികളും അൽപ്പം പിന്നോട്ട് നിൽക്കുന്നവരും കാണും. മിടുക്കരായ കുട്ടികൾ മാത്രമല്ല മറ്റുള്ള കുട്ടികളും എല്ലാവർക്കും ഒപ്പം എത്തണമെന്നുള്ള ലക്ഷ്യത്തോടു കൂടി അവരെ മുന്നിലേക്ക് കൈ പിടിച്ചുയർത്തുന്നതിനായി "QIP" ക്ലാസുകൾ അവിടെ നൽകിയിരുന്നു. അതറിഞ്ഞതും ആ ക്ലാസിൽ പോകാൻ പറ്റിയതും ഒരുപാട് സന്തോഷം നൽകി.
ഇന്ന് കുട്ടികൾക്ക് ഭക്ഷണം നൽകിയത് ഞങ്ങളായിരുന്നു. ഞങ്ങൾക്കൊപ്പം അധ്യാപകരും പങ്കാളികളായി. ഭക്ഷണം വാങ്ങാൻ വരിയായി നിൽക്കുന്ന കുട്ടികളെ കണ്ടപ്പോൾ അതിനിടയിൽ എവിടെയോ അവർക്കൊപ്പം അവരിലൊരാളായി ഞാനും ഉള്ളത് പോലെ എനിക്ക് അനുഭവപ്പെട്ടു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ