കാറും ഡ്രൈവറും

ഇന്ന് ആദ്യത്തെ ക്ലാസ് ജിബി ടീച്ചറിന്റേതായിരുന്നു. ടീച്ചർ ഞങ്ങളെ അഞ്ചു ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ വിഷയങ്ങൾ നൽകുകയും അതിനെ കുറിച്ചുള്ള പുസ്തകങ്ങൾ നൽകി അതിൽ നിന്നും വിവരങ്ങൾ എഴുതാനും പറഞ്ഞു. "Psycho Analytic Theory" എന്നതായിരുന്നു ഞങ്ങളുടെ വിഷയം.
തുടർന്ന് രജുസാറിന്റെ ക്ലാസായിരുന്നു. ഞങ്ങളിൽ വളരെയേറെ ആവേശവും സന്തോഷവും ചിന്തയും ശ്രദ്ധയും ഉണർത്തുന്ന ക്ലാസുകളായിരുന്നു സാറിന്റേത്. സാർ ഞങ്ങളെ രണ്ടു പേരുള്ള ഗ്രൂപ്പാക്കി. അതിലൊരാൾ കാറും ഒരാൾ ഡ്രൈവറും ആയി. കാർ കണ്ണുകളടച്ച് ഡ്രൈവർ പറയുന്നതിനനുസരിച്ച് ചലിക്കണം. ആ കളിയിലുള്ള നിയമങ്ങൾ പാലിച്ചു കൊണ്ടു തന്നെ വളരെ ആവേശത്തോടെ എല്ലാവരും കളി പൂർത്തിയാക്കി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ശാന്തിമന്ദിരം

ദ്യുതി