പുതുവർഷത്തിലെ പുതിയ തുടക്കം
പുതിയ വർഷത്തിലെ ആദ്യത്തെ ക്ലാസ് പ്രാർത്ഥനയോടു കൂടി ആരംഭിച്ചു. ആ പ്രാർത്ഥന എനിക്ക് ഒരു പോസിറ്റീവ് എനർജി നൽകാറുണ്ട്. നഥനൈൻ സാറിന്റെ ക്ലാസായിരുന്നു ആദ്യം. " ഓൺലൈൻ പഠനമാണോ ക്ലാസ്റൂം പഠനമാണോ കുട്ടികളുടെ വിദ്യാസത്തിന് ഏറ്റവും യോജ്യമായത്, ഓൺലൈൻ പഠനത്തിന്റെ പരിമിതികൾ എന്തെല്ലാം" എന്ന വിഷയത്തെക്കുറിച്ച് ഇന്നത്തെ ചർച്ച അവതരിപ്പിക്കാനുള്ള അവസരം എനിക്കായിരുന്നു. ക്ലാസ്റൂം പഠനമാണ് ഏറ്റവും നല്ല പഠനരീതി എന്നതിനോട് ക്ലാസിലുള്ള എല്ലാവരും യോജിച്ചു. വളരെ നന്നായിട്ടു തന്നെ ആ വിഷയത്തെ പറ്റി സംസാരിക്കാൻ എനിക്കു കഴിഞ്ഞു.
തുടർന്ന് ജോജുസാറും മായടീച്ചറും ക്ലാസുകൾ എടുത്തു. വളരെ രസകരമായ ക്ലാസുകൾ ആയിരുന്നു. ഇ-കണ്ടെന്റ് എന്താണെന്നും സ്ക്രിപ്റ്റ് റൈറ്റിങ് എന്താണെന്നും ജോജുസാർ ഞങ്ങൾക്ക് മനസ്സിലാക്കി തന്നു. കോമ്പിറ്റൻസി, കോമ്പിറ്റൻസി പ്ലാനിങ് തുടങ്ങിയവ എന്താണെന്നും മായ ടീച്ചർ പഠിപ്പിച്ചു.
ഞങ്ങൾ നട്ട ചെടികൾക്കെല്ലാം വെള്ളമൊഴിച്ചു കൊടുത്തപ്പോൽ ഉള്ളിലുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ