പോസ്റ്റുകള്‍

ആദ്യത്തെ വിദ്യാലയത്തിലെ അവസാന ദിനം

ഇമേജ്
അധ്യാപനത്തിന് തുടക്കം കുറിച്ച ആദ്യ വിദ്യാലയത്തിലെ അവസാന ദിവസമായിരുന്നു ഇന്ന്. ആദ്യമായി പടവുകൾ കയറിയപ്പോൾ ഭയമായിരുന്നു എന്നാൽ ഇന്ന് അതിലേറെ വേദനയോടെ പടിയിറങ്ങുന്നു. ആ വേദനയും ഉള്ളിലൊതുക്കി പുഞ്ചിരിയോടെ എല്ലാവരെയും നോക്കി കാണാനും ഞാൻ പഠിച്ചിരിക്കുന്നു... 

അദ്വിതീയ 😍

ഇമേജ്
2021-2023 അധ്യയന വർഷത്തെ കലാലയ യൂണിയനായ " അദ്വിതീയ" യുടെയും ആർട്സ് ക്ലബ്ബിന്റെയും ഉദ്ഘാടനം നടന്ന ദിവസമായിരുന്നു ഇന്ന്.  യൂണിയൻ ഉദ്ഘാടനം പ്രമുഖ മാധ്യമ പ്രവർത്തകനായ അഭിലാഷ്  സാറും ആർട്സ് ക്ലബ്ബ് ഉദ്ഘാടനം സിനിമ താരം അശ്വത് ലാൽ തുടങ്ങിയവരും നിർവഹിച്ചു. തുടർന്ന് കലാപരിപാടികൾ നടത്തി ഏറ്റവും ഭംഗിയായ രീതിയിൽ ഇന്നത്തെ പരിപാടികൾ അവസാനിപ്പിക്കാൻ സാധിച്ചു.

അഭിനയ

ഇമേജ്
ലോക നാടക ദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ അസോസിയേഷൻ പ്രഗതിയുടെ ഭാഗമായി ഒരു നാടക മത്സരം സംഘടിപ്പിക്കുകയുണ്ടായി  "അഭിനയ". എല്ലാ ഓപ്ഷണലുകളിൽ നിന്നും പങ്കാളിത്തം ഉണ്ടായിരുന്നു. നാടക മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് കൃഷ്ണയും രേഷ്മയും ആയിരുന്നു. സാന്ദ്ര, സഫാന തുടങ്ങിയവർ രണ്ടാം സ്ഥാനവും ലക്ഷ്മി, സുചി തുടങ്ങിയവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മറ്റുള്ളവർക്ക് പ്രോത്സാഹന സമ്മാനവും നൽകി.

പ്രണയദിനത്തിലെ തെയോഫിലസ്

ഇമേജ്
സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ചിരി കാഴ്ച്ചകൾ ഉണർത്തി ഇന്ന് തെയോഫിലസ് ഉണർന്നു. അധ്യാപകരും വിദ്യാർത്ഥികളും തങ്ങളുടെ സൗഹൃദ കാഴ്ച്ചകൾ ചിത്രങ്ങളായി പകർന്നെടുത്ത് ഇന്നത്തെ ദിനം സന്തോഷപൂർണമാക്കി.

കലോത്സവ നഗരിയിലെ സുന്ദര നിമിഷങ്ങൾ😍

ഇമേജ്

അഭയാർത്ഥി ദിനം

ഇമേജ്
      മനുഷ്യന്റെ പരിഹാരമില്ലാത്ത ജീവിത സന്ധികളില്‍ അവര്‍ പാലായനത്തിന് തയ്യാറാകുന്നു, ജനിച്ചുവീണ മണ്ണില്‍ നിന്നും ദിക്കറിയാതെ യാത്ര ഇറങ്ങുന്നു അടയാളങ്ങള്‍ ഇല്ലാത്ത ദുരിതം പേറുന്ന അഭയാര്‍ഥികളായി മാറുന്നു. ഇന്ന് ലോക അഭയാർത്ഥി ദിനം. അഭയാർത്ഥി ദിനത്തോടനുബന്ധിച്ച് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ഒരു സിനിമാ പ്രദർശനവും അതിനോടനുബന്ധിച്ച് ചർച്ചയും നടത്തുകയുണ്ടായി.

Yoga day

ഇമേജ്
ഹെൽത്ത് ക്ലബ്ബിന്റെ ഉദ്ഘാടനവും  അന്തർദേശീയ യോഗ ദിനത്തോടനുബന്ധിച്ച് ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യോഗ ക്ലാസും സംഘടിപ്പിക്കുകയുണ്ടായി. മനസ്സിനും ശരീരത്തിനും ഒരു പോലെ ആരോഗ്യം നൽകുന്ന യോഗയിലൂടെ ഞങ്ങളുടെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.