സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ചിരി കാഴ്ച്ചകൾ ഉണർത്തി ഇന്ന് തെയോഫിലസ് ഉണർന്നു. അധ്യാപകരും വിദ്യാർത്ഥികളും തങ്ങളുടെ സൗഹൃദ കാഴ്ച്ചകൾ ചിത്രങ്ങളായി പകർന്നെടുത്ത് ഇന്നത്തെ ദിനം സന്തോഷപൂർണമാക്കി.
ഇന്ന് സോഷ്യൽ വിസിറ്റിന്റെ ഭാഗമായി ഞങ്ങൾ കോളേജിൽ നിന്നും ശാന്തിമന്ദിരം സന്ദർശിച്ചു.അവിടെയെത്തി പാട്ടുകളിലൂടെയും കളികളിലൂടെയും സ്നേഹ സാമീപ്യത്തിലൂടെയും എല്ലാവരെയും സന്തോഷിപ്പിച്ചു. കരുണയും സ്നേഹവും കരുതലും നിറഞ്ഞ കുറച്ചു മനുഷ്യരെ ഞങ്ങൾക്കവിടെ കാണാൻ സാധിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ