പോസ്റ്റുകള്‍

Drama Camp

ഇന്ന് രണ്ടാം സെമസ്റ്റർ കരിക്കുലത്തിൻ്റെ ഭാഗമായിട്ടുള്ള ഡ്രാമാ ക്യാമ്പ് നടന്നു... ബഹുമാനപ്പെട്ട ജോജു സർ മുഖ്യ അതിഥിയായ രജു സാറിനെ സ്വാഗതം ചെയ്തു.. സർ നമുക്ക് ഡ്രാമാ ക്യാമ്പിനെക്കുറിച്ചുള്ള വിശദമായ ക്ലാസ്സ് എടുത്തു... ഗ്രൂപ്പുകളാക്കി തിരിച്ച് സ്പോട്ടിൽ ഒരു വിഷയം തന്ന് അതിൻ്റെ സ്റ്റിൽ മോഡൽ ചെയ്യാനുള്ള അവസരവും സർ നൽകി.... നമ്മുടെ ഗ്രൂപ്പിന് കിട്ടിയത് മരണവീട്ടിലെ രംഗമായിരുന്നു.. ഉച്ചയ്ക്ക് ശേഷമായിരുന്നു നമ്മുടെ നാടകം... ഓപ്ഷണൽ ക്ലാസ്സുകളുടെ അടിസ്ഥാനത്തിലായിരുന്നു ഗ്രൂപ്പ് തിരിച്ചത്..  കാണാത്ത മുഖങ്ങൾക്കൊരു നാവ്..... ഒരു ലൈബ്രറിയിലെ രസകരമായ കാഴ്ചകളാണ് ഞങ്ങൾ രംഗത്ത് അവതരിപ്പിച്ചത്.. പ്രശസ്തമായ ഒരു നോവലിലെ ഇന്ദുലേഖ എന്ന കഥാപാത്രമായി അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചു... വളരെ നല്ലൊരു അനുഭവമായിരുന്നു ഡ്രാമാ ക്യാമ്പ്...

ONE DAY TRIP

ഇമേജ്
വളരെയധികം സന്തോഷം നിറഞ്ഞ ഒരു ദിവസമായിരുന്നു ഇന്ന് . ഞങ്ങളുടെ തെന്മല പാലരുവി ട്രിപ്പ് വളരെയധികം സന്തോഷത്തോടുകൂടിയും പൂർത്തിയാക്കാൻ സാധിച്ചു.

Capacity Building and Exhibition

ഇന്ന് ബി. എഡ് രണ്ടാം സെമസ്റ്റർ കരിക്കുലത്തിൻ്റെ ഭാഗമായി കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം നടന്നു... ബഹുമാനപ്പെട്ട പ്രിൻസിപ്പൽ മുഖ്യ അതിഥിയായി എത്തിയ ഡോ. പ്രകാശ് രാമകൃഷ്ണൻ സാറിനെ സ്വാഗതം ചെയ്തു... നല്ല ഒരു ഉപകാരപ്രദമായ സെക്ഷനായിരുന്നു ഇത്... ഒരുപാട് പുതിയ അറിവുകൾ ലഭിച്ചു...  ഉച്ചയ്ക്കു ശേഷം സൈക്കോളജി ക്ലബ്ബിൻ്റെ ഭാഗമായി നടത്തുന്ന എക്സിബിഷനുമുണ്ടായിരുന്നു..

ഓണം

കോവിഡിൻ്റെ ആശങ്കകളോട് വിട പറഞ്ഞ് കൊണ്ട് മലയാളക്കര നീണ്ട ഇടവേളക്കുശേഷം ഓണം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്...അതിനോടൊപ്പം ഒട്ടും മാറ്റു കുറയാത്ത രീതയിൽ MTTC യും ഓണാഘോഷത്തിനായി ഒത്തുചേർന്നു..2022 - ലെ ഓണാഘോഷം ഗംഭീരമാക്കി.അത്തപ്പൂക്കളവും മെഗാ തിരുവാതിരയും സ്റ്റേജ് പ്രോഗ്രാമുകളും ഓണസദ്യയും  കസേര കളിയും വടംവലിയും ഇത്തവണത്തെ ഓണാഘോഷം സന്തോഷം കൊണ്ട് നിറച്ചു. O - ഒന്നാകണം N - നന്നാകണം A - ആഘോഷിക്കണം M - മലയാളിയാകണം

freedom Wall

ഇമേജ്
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫ്രീഡം വാൾ ഞങ്ങളുടെ കോളേജിലും തയ്യാറാക്കുകയുണ്ടായി.കുറേ കുട്ടികളുടെ അധ്വാനവും അതോടൊപ്പം തന്നെ ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരുടെയും പിന്തുണയോടെ കൂടി അവരുടെ സഹകരണത്തോടുകൂടിയും ഫ്രീഡം ചിത്രീകരണം ആരംഭിക്കുകയാണ്. ഞങ്ങൾക്കൊപ്പം തന്നെ ഞങ്ങളുടെ അധ്യാപകരും അതിനു പങ്കാളികളായി ഞങ്ങൾക്ക് ഭക്ഷണങ്ങൾ നൽകി അതോടൊപ്പം അവരുടെ കലാകാരിയും ഞങ്ങളുടെ കളയാതെയും പുറത്തെടുക്കാനുള്ള ഒരു അവസരം കൂടിയായിരുന്നു ഫ്രീഡം വാൾ .

Aerobics

ഇമേജ്
ഇന്നത്തെ ക്ലാസ്സിനോടൊപ്പം തന്നെ വൈകുംനേരം എയ്റോബിക്സ് ഉണ്ടായിരുന്നു .വളരെ രസകരവും ഫലപ്രദവുമായ വന്നായിരുന്നു ഏറോബിക്സ് .വളരെ നന്നായി തന്നെ ചെയ്യാൻ സാധിച്ചു

അവധിയില്ലാത്ത ദിനം

ഇന്ന് പൊതു അവധി ദിനം. എന്നാൽ ഞാനും എന്റെ കുറച്ചു സുഹൃത്തുക്കളും കോളേജിൽ ആയിരുന്നു. നാളത്തെ പരിപാടിയുടെ കൊട്ടിക്കലാശമായിരുന്നു ഇന്ന്. നാളത്തെ പരിപാടി നല്ല രീതീയിൽ നടക്കണം എന്ന പ്രാർത്ഥനയാണ് ഇപ്പോൾ ഉള്ളിൽ അവശേഷിക്കുന്നത്.