Drama Camp

ഇന്ന് രണ്ടാം സെമസ്റ്റർ കരിക്കുലത്തിൻ്റെ ഭാഗമായിട്ടുള്ള ഡ്രാമാ ക്യാമ്പ് നടന്നു... ബഹുമാനപ്പെട്ട ജോജു സർ മുഖ്യ അതിഥിയായ രജു സാറിനെ സ്വാഗതം ചെയ്തു.. സർ നമുക്ക് ഡ്രാമാ ക്യാമ്പിനെക്കുറിച്ചുള്ള വിശദമായ ക്ലാസ്സ് എടുത്തു... ഗ്രൂപ്പുകളാക്കി തിരിച്ച് സ്പോട്ടിൽ ഒരു വിഷയം തന്ന് അതിൻ്റെ സ്റ്റിൽ മോഡൽ ചെയ്യാനുള്ള അവസരവും സർ നൽകി.... നമ്മുടെ ഗ്രൂപ്പിന് കിട്ടിയത് മരണവീട്ടിലെ രംഗമായിരുന്നു..
ഉച്ചയ്ക്ക് ശേഷമായിരുന്നു നമ്മുടെ നാടകം... ഓപ്ഷണൽ ക്ലാസ്സുകളുടെ അടിസ്ഥാനത്തിലായിരുന്നു ഗ്രൂപ്പ് തിരിച്ചത്.. 
കാണാത്ത മുഖങ്ങൾക്കൊരു നാവ്..... ഒരു ലൈബ്രറിയിലെ രസകരമായ കാഴ്ചകളാണ് ഞങ്ങൾ രംഗത്ത് അവതരിപ്പിച്ചത്.. പ്രശസ്തമായ ഒരു നോവലിലെ ഇന്ദുലേഖ എന്ന കഥാപാത്രമായി അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചു... വളരെ നല്ലൊരു അനുഭവമായിരുന്നു ഡ്രാമാ ക്യാമ്പ്...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ശാന്തിമന്ദിരം