പോസ്റ്റുകള്‍
അവസാന ദിവസം
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന് കഴിഞ്ഞത് .വളരെയേറെ വിഷമവും സന്തോഷവും ഒരുപോലെ നടന്നിരുന്ന ഒരു ദിവസം . അധ്യാപക ജീവിതത്തിൻറെ പ്രധാനപ്പെട്ട പൂർത്തിയാക്കിയതിന്റെ സന്തോഷവും അതിനോടൊപ്പം തന്നെ പ്രിയപ്പെട്ട കുട്ടികളെ വിട്ടു വരുന്നതിനുള്ള വേദനയും.ക്ലാസുകൾ എല്ലാം തന്നെ നന്നായി എടുക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി
വ്യത്യസ്തമായ അനുഭവം
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
മറക്കാനാവാത്ത അധ്യാപന ദിനം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു അവസരമായിരുന്നു എന്ന് എനിക്ക് ലഭിച്ചത്. സാര വിളിച്ച് ജൂനിയർ കുട്ടികൾക്ക് ക്ലാസ് എടുക്കണമെന്ന് പറഞ്ഞപ്പോൾ അഭിപ്രായം ഒന്നും പറയാതെ തന്നെ അതിന് സമ്മതിച്ചു. പക്ഷേ അതോടൊപ്പം തന്നെ ക്ലാസ് നന്നായി എടുക്കാൻ കഴിയുമോ എന്നുള്ള ഭയവും ഉണ്ടായിരുന്നു. എങ്കിൽ കൂടിയും ലഭിച്ച അവസരം പാഴാക്കാതെ എടുക്കാനുള്ള ക്ലാസിലെ എല്ലാ തയ്യാറെടുപ്പുകളും നടത്തുകയുണ്ടായി. അർത്ഥപൂർണ്ണ വാചിക മാതൃകയിലായിരുന്ന്നു ക്ലാസ് എടുക്കേണ്ടിയിരുന്നത്.എല്ലാ തയ്യാറെടുപ്പുകളോടും കൂടി തന്നെ ഇന്ന് ക്ലാസ് എടുക്കാൻ ആയിട്ട് കോളേജിൽ എത്തിച്ചേർന്ന്നു . എൻറെ ജൂനിയർ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ തന്നെ എനിക്ക് ക്ലാസ്സ് എടുത്തു കൊടുക്കാൻ സാധിച്ചു.ഉള്ളിൽ ഉണ്ടായിരുന്ന ഭയമെല്ലാം അകറ്റി വളരെ നല്ല രീതിയിൽ തന്നെ ക്ലാസ് എടുക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നി.
ഓണം
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഇത്തവണത്തെ ഓണം ആഘോഷിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചതാണെങ്കിലും സാധിച്ചില്ല. പക്ഷേ അതിലുപരിയായി എൻറെ വളരെ കാലത്തെ സ്വപ്നം എന്ന് സാധിക്കുകയുണ്ടായി. ഞങ്ങളുടെ പുതിയ വീടിൻറെ പാലുകാച്ച് ആയിരുന്നു അതിനാൽ തന്നെ വളരെയധികം സന്തോഷവും ആയിരുന്നു. ഉച്ചയ്ക്കുശേഷം കോളേജിലേക്ക് എത്തി മോഡൽ വയറു ഉണ്ടായിരുന്ന അത് ഒഴിവാക്കാൻ പറ്റുമായിരുന്നില്ല. കോളേജിൽ നടന്ന പരിപാടികളിൽ ഒന്നും പങ്കാളിയാവാൻ സാധിച്ചില്ലെങ്കിലും എൻറെ പ്രിയപ്പെട്ട സുഹൃത്തുക്കളോടൊപ്പം വരുന്ന ഓണസദ്യ കഴിക്കാൻ സാധിച്ചു. ശേഷം മോഡൽ വൈവ അറ്റൻഡ് ചെയ്യുകയും തിരികെ വീട്ടിലേക്ക് എത്തുകയും ആണ് ചെയ്തത്. ഓണാഘോഷം വളരെ ഗംഭീരമായി ഞങ്ങളുടെ ജൂനിയർ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്നതും അവർ ആഘോഷിക്കുന്നത് കാണാൻ സാധിച്ചു എന്നല്ലാതെ അതിൽ പങ്കുകൊള്ളാൻ സാധിക്കാത്തത് വളരെയധികം വിഷമവും ഉള്ളിലുണ്ടായിരുന്നു.
നാലാം ആഴ്ച്ച
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ നാലാമത്തെ ആഴ്ച ആയിരുന്നു ഇന്ന് .എട്ടിലെയും ഒൻപതലയും ലഭിച്ച ക്ലാസുകളിൽ വളരെ നന്നായി തന്നെ പാഠഭാഗങ്ങൾ എടുക്കാൻ സാധിച്ചു.അധ്യാപകരുടെ ക്ലാസ് സർവേഷണം ഉണ്ടായിരുന്നു അതില്‍ എൻറെ നല്ല വശങ്ങളും അതോടൊപ്പം തന്നെ അധ്യാപനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചൊക്കെ രേഖപ്പെടുത്തിയത് എനിക്ക് എന്നെ തന്നെ മനസ്സിലാക്കാൻ കൂടുതൽ സഹായകരമായി തോന്നി.അതിൽനിന്നും എൻറെ പോരായ്മകളെ മനസ്സിലാക്കി വളരെ വ്യക്തമായിട്ട് തന്നെ വീണ്ടും ക്ലാസുകൾ എടുക്കാൻ സാധിച്ചു.
ആദ്യത്തെ ആഴ്ച
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ആദ്യ ആഴ്ചയിൽ മൂന്ന് ദിവസമായിരുന്നു ക്ലാസ്സ് ഉണ്ടായിരുന്നത്. ദിവസവും ലഭിച്ച പിരീഡുകളിൽ എല്ലാം തന്നെ ക്ലാസെടുക്കാൻ സാധിച്ചു പ്രകൃതി സൗന്ദര്യവും കലാസൗന്ദര്യവും എന്ന പാഠഭാഗമായിരുന്നു പഠിപ്പിച്ചത്. കൂടാതെ അധികം പീരിയഡുകൾ കിട്ടിയത് കാരണം പാഠഭാഗം പഠിപ്പിച്ചു തീർക്കാനും സാധിച്ചു വളരെ നല്ല രീതിയിൽ തന്നെ ക്ലാസ് എടുക്കാൻ സാധിക്കുന്നുണ്ട്.
അധ്യാപക പരിശീലനം രണ്ടാം ഘട്ടം
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ബി.എസ്. കോഴ്സിന്റെ ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപക പരിശീലനം ഇന്ന് ആരംഭിച്ചു. പട്ടം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലാണ് പരിശീലനത്തിനായി എനിക്ക് ലഭിച്ചത്. ഞങ്ങൾ 23 പേർക്ക് അധ്യാപക പരിശീലനത്തിനായി ഈ സ്കൂളാണ് ലഭിച്ചത്. ആതിരയും പ്രിജിത്തും എനിക്കൊപ്പം ഉണ്ടായിരുന്നു. എനിക്ക് അനുവദിച്ച് കിട്ടിയിരുന്നത് 9E1, 9F1 ക്ലാസുകളായിരുന്നു. രണ്ടു ക്ലാസുകളിലും നാൽപ്പതിലധികം കുട്ടികളുണ്ടായിരുന്നു. പെൺകുട്ടികളുടെ ക്ലാസായിരുന്നു എനിക്ക് ലഭിച്ചത്. രണ്ടു ക്ലാസിലും ഇന്നത്തെ ദിവസം ക്ലാസുണ്ടായിരുന്നു. കൃത്യ സമയത്തു തന്നെ ക്ലാസിൽ കയറാൻ സാധിച്ചു. എനിക്കൊപ്പം ആ ക്ലാസിലെ മലയാളം അധ്യാപിക സിസ്റ്റർ . വത്സമ്മ ടീച്ചറും ഉണ്ടായിരുന്നു. ടീച്ചർ എന്നെ അവർക്ക് പരിചയപ്പെടുത്തി. ശേഷം ഞാൻ കുട്ടികളെ പരിചയപ്പെടുകയും " പ്രകൃതി സൗന്ദര്യവും കലാസൗന്ദര്യവും" എന്ന പാഠഭാഗം പഠിപ്പിക്കുകയും ചെയ്തു. വളരെ നന്നായി തന്നെ ക്ലാസെടുക്കാൻ സാധിച്ചു.
ആദ്യ ഘട്ടത്തിലെ അവസാന ദിനം
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഇന്ന് ആദ്യഘട്ട അധ്യാപക പരിശീലനത്തിന്റെ അവസാന ദിനമായിരുന്നു. അധ്യാപക പരിശീലനം വളരെ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിന്റെ സന്തോഷം ഉള്ളതിനോടൊപ്പം തന്നെ പ്രിയപ്പെട്ട കുട്ടികളെ പിരിയുന്നതിനുള്ള സങ്കടവും ഉള്ളിലുണ്ടായിരുന്നു. എങ്കിൽ കൂടിയും സ്കൂളിനോട് ഇപ്പൊ വിട പറയുക എന്നുള്ളത് അനിവാര്യമാണ് അതിനാൽ തന്നെ സാഹചര്യത്തിനോട് പൊരുത്തപ്പെട്ട് കുട്ടികളോടും അധ്യാപകരോടും യാത്ര പറഞ്ഞു. അതോടൊപ്പം ഇന്ന് സ്കൂളിലെ ഞങ്ങളുടെ അവസാന ദിവസം ആയതിനാൽ ഞങ്ങളെല്ലാവരും ഒരുമിച്ച് പൈസ ഇട്ട് എല്ലാ കുട്ടികൾക്കും ലഡു വിതരണം ചെയ്തു. അതോടൊപ്പം ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ട അധ്യാപകർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. വൈകുന്നേരം പ്രഥമ അധ്യാപികയുടെ മുറിയിൽ വച്ച് ഞങ്ങൾക്ക് മറ്റുള്ള എല്ലാ അധ്യാപകരും ചേർന്ന് യാത്രയയപ്പ് നൽകുകയും ചെയ്തു.
അധ്യാപനം: ഏഴാം ആഴ്ച
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
അധ്യാപക പരിശീലനത്തിന്റെ ഒന്നാം ഘട്ടത്തിലെ അവസാനത്തെ ആഴ്ചയായിരുന്നു ഇത്. പാഠഭാഗങ്ങൾ എല്ലാം തന്നെ പഠിപ്പിച്ചു തീർക്കാൻ സാധിച്ചു അതിൽ വളരെയധികം സന്തോഷം തോന്നി. റിവിഷൻ നടത്തുകയും സിദ്ദിശോദകവും നിദാനശോദകവും ഒക്കെ നടത്തുകയുണ്ടായി അതിൽ നിന്നെല്ലാം കുട്ടികൾക്ക് ഞാൻ പഠിപ്പിച്ച പാഠഭാഗങ്ങൾ എത്രത്തോളം മനസ്സിലായി എന്ന് മനസ്സിലാക്കാൻ സാധിച്ചു. പരീക്ഷകൾ നടത്തിയതിന്റെ ഫലമായി കുട്ടികൾക്ക് മനസ്സിലാകാത്ത ഭാഗങ്ങൾ കുറേക്കൂടി നന്നായി അവർക്ക് മനസ്സിലാകുന്ന തരത്തിൽ പഠിപ്പിക്കാനും സാധിച്ചു. വളരെ ഫലപ്രദമായി തന്നെ ക്ലാസുകൾ എടുക്കാൻ സാധിച്ചു എന്നതിൽ ഒരുപാട് സന്തോഷവും ദൈവത്തിനോട് നന്ദിയും അറിയിക്കുന്നു.
അധ്യാപനം : ആറാം ആഴ്ച്ച
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഈയാഴ്ചയിൽ തിങ്കൾ മുതൽ വെള്ളിവരെ ദിവസങ്ങളിൽ ക്ലാസ് ഉണ്ടായിരുന്നു. ലഭിച്ച എല്ലാ പിരീഡുകളിലും ക്ലാസ് എടുക്കാൻ സാധിച്ചു. ഒമ്പതാം ക്ലാസിൽ ചൊവ്വാഴ്ച സന്ധി എന്ന വിഷയമാണ് ക്ലാസ്സ് എടുത്തത്. അതേ വിഷയം തന്നെ റിനി ടീച്ചറിന്റെ മറ്റുള്ള ക്ലാസുകളിലും എടുത്തുകൊടുക്കാൻ ആയിട്ട് ടീച്ചർ പറഞ്ഞത് പ്രകാരം 9 എയിലും 8 A യിലും പഠിപ്പിച്ചു. വളരെ നല്ല രീതിയിൽ തന്നെ പാഠഭാഗങ്ങൾ പഠിപ്പിക്കാനും അതോടൊപ്പം സ്കൂളിലെ എനിക്ക് അനുവദിച്ചിരുന്ന ഡ്യൂട്ടികൾ ചെയ്യാനും സാധിച്ചു
അധ്യാപനം : അഞ്ചാം ആഴ്ച്ച
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
എല്ലാദിവസവും ക്ലാസ് ഉണ്ടായിരുന്നു. ലഭിച്ച ക്ലാസുകൾ എല്ലാം തന്നെ വളരെ നന്നായിട്ട് എടുക്കാൻ സാധിച്ചു .9 ക്ലാസിൽ കവിയും സമൂഹജീവി എന്ന പാഠഭാഗം പഠിപ്പിച്ചു തീർക്കുകയും ബുദ്ധൻറെ ഉപദേശം എന്ന പാഠഭാഗം ആരംഭിക്കുകയും ചെയ്തു അതോടൊപ്പം എട്ടാം ക്ലാസിൽ ബഷീർ എന്ന ബാല്യ ഒന്ന് എന്ന പാഠഭാഗം പഠിപ്പിച്ചു തീർക്കുകയും നനയാത്ത മഴ എന്ന പാഠഭാഗം പഠിപ്പിച്ചു തുടങ്ങുകയും ചെയ്തു . വ്യാഴാഴ്ച യോഗയുടെ പരീക്ഷയുണ്ടായിരുന്നു ജോർജ് സാറിനെ നേതൃത്വത്തിൽ നടത്തിയ പരീക്ഷയിൽ വളരെ ഭംഗിയായി തന്നെ സാറ പറഞ്ഞ യോഗ പരിശീലനം നടത്താൻ സാധിച്ചു.
അധ്യാപനം : നാലാം ആഴ്ച്ച
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഈയാഴ്ചയിൽ നാലുദിവസം മാത്രമേ ക്ലാസ്സ് ഉണ്ടായിരുന്നുള്ളൂ. അതിൽ ചൊവ്വാഴ്ച സ്കൂളിലെ വാർഷികാഘോഷമായിരുന്നതിനാൽ കുട്ടികൾക്ക് ക്ലാസ് ഇല്ലായിരുന്നു. വളരെയധികം സന്തോഷവും പ്രത്യേകമായ അനുഭവം ലഭിച്ച അവസരങ്ങൾ ആയിരുന്നു അത്. വാർഷികാഘോഷ പരിപാടികളിൽ പങ്കെടുക്കാനുള്ള കുട്ടികളെ ഒരുക്കാനും മറ്റും സാധിക്കുകയും പരിപാടികൾക്ക് വേണ്ട ക്രമീകരണങ്ങൾ എല്ലാം ചെയ്യാനും സാധിച്ചു.
അധ്യാപനം : മൂന്നാം ആഴ്ച്ച
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഈയാഴ്ചയും ഉണ്ടായിരുന്ന ക്ലാസുകളിൽ എല്ലാം തന്നെ കയറാനും ക്ലാസുകൾ എടുക്കാനും സാധിച്ചു. സ്കൂളിൽ വാർഷികാഘോഷം നടത്തേണ്ടതിന്റെ ഭാഗമായി ബന്ധപ്പെട്ട ഡാൻസ് പാട്ട് തുടങ്ങിയ പരിപാടികളുടെ റിഹേഴ്സൽ നടക്കുകയുണ്ടായി. അതിനായി കുട്ടികളെ പരിശീലിപ്പിക്കാൻ ഞങ്ങളിൽ ഉള്ള ചില അധ്യാപകർക്ക് ഡ്യൂട്ടി ലഭിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ പരിപാടിയുമായി ബന്ധപ്പെട്ട പരിശീലനങ്ങൾ എല്ലാം പൂർത്തിയാക്കിയതിനു ശേഷം വെള്ളിയാഴ്ച കുട്ടികളുടെ പരിപാടികളുടെ സ്ക്രീനിങ്ങിന് വേണ്ട ക്രമീകരണങ്ങളും ചെയ്യാൻ സാധിച്ചു.
അധ്യാപനം: ഏഴാം ആഴ്ച്ച
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഈ ആഴ്ചയിലെയും എല്ലാ ക്ലാസുകളിലും കയറാൻ സാധിച്ചു വളരെ നല്ല രീതിയിൽ തന്നെ പാഠഭാഗങ്ങൾ പഠിപ്പിക്കാനും സാധിച്ചു. ചൊവ്വാഴ്ച മുതൽ എട്ടാം ക്ലാസിൽ റിവിഷൻ നടത്തുകയുണ്ടായി. ഞാൻ പഠിപ്പിച്ചു തുടങ്ങിയ പാഠഭാഗങ്ങളായ മാണിക്യവീണ എന്ന പാഠഭാഗത്തിന്റെ റിവിഷനാണ് നടത്തിത്തുടങ്ങിയത്. ഒമ്പതാം ക്ലാസിൽ ബുദ്ധന്റെ ഉപദേശം എന്ന പാഠഭാഗം പഠിപ്പിച്ചു തീർക്കുകയും അതുമായി ബന്ധപ്പെട്ട നോട്ടുകൾ നൽകുകയും ചെയ്തു. അതോടൊപ്പം വെള്ളിയാഴ്ച തന്നെ ഒൻപതാം ക്ലാസിൽ അമ്പാടിയിലേക്ക് എന്ന പാഠഭാഗത്തിന്റെ റിവിഷൻ നടത്തുകയുണ്ടായി.