ഓണം

ഇത്തവണത്തെ ഓണം ആഘോഷിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചതാണെങ്കിലും സാധിച്ചില്ല. പക്ഷേ അതിലുപരിയായി എൻറെ വളരെ കാലത്തെ സ്വപ്നം എന്ന് സാധിക്കുകയുണ്ടായി. ഞങ്ങളുടെ പുതിയ വീടിൻറെ പാലുകാച്ച് ആയിരുന്നു അതിനാൽ തന്നെ വളരെയധികം സന്തോഷവും ആയിരുന്നു. ഉച്ചയ്ക്കുശേഷം കോളേജിലേക്ക് എത്തി മോഡൽ വയറു ഉണ്ടായിരുന്ന അത് ഒഴിവാക്കാൻ പറ്റുമായിരുന്നില്ല. കോളേജിൽ നടന്ന പരിപാടികളിൽ ഒന്നും പങ്കാളിയാവാൻ സാധിച്ചില്ലെങ്കിലും എൻറെ പ്രിയപ്പെട്ട സുഹൃത്തുക്കളോടൊപ്പം വരുന്ന ഓണസദ്യ കഴിക്കാൻ സാധിച്ചു. ശേഷം മോഡൽ വൈവ അറ്റൻഡ് ചെയ്യുകയും തിരികെ വീട്ടിലേക്ക് എത്തുകയും ആണ് ചെയ്തത്. ഓണാഘോഷം വളരെ ഗംഭീരമായി ഞങ്ങളുടെ ജൂനിയർ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്നതും അവർ ആഘോഷിക്കുന്നത് കാണാൻ സാധിച്ചു എന്നല്ലാതെ അതിൽ പങ്കുകൊള്ളാൻ സാധിക്കാത്തത് വളരെയധികം വിഷമവും ഉള്ളിലുണ്ടായിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ശാന്തിമന്ദിരം