സാന്റ നൽകിയ സമ്മാനം

ക്രിസ്മസ് ദിനത്തോടനുബന്ധിച്ച് ധാരാളം മത്സരങ്ങൾ കോളേജിൽ നടന്നു. എന്നാൽ ഒന്നിൽ പോലും ഞങ്ങൾക്ക് വിജയിക്കാൻ കഴിഞ്ഞില്ല. അങ്ങനെ വിഷമിച്ചിരിക്കുന്ന വേളയിലാണ് ഞങ്ങളുടെ ക്ലാസിലേക്ക് സാന്റയുടെ  കടന്നു വരവ്. അവസാന പ്രതീക്ഷയെന്നോണം പകുതി മാത്രമുണ്ടായിരുന്ന സാന്റയെ ഞങ്ങൾ പൂർണനാക്കി അതിന്റെ ഉടമകളായ ഫിസിക്കൽ സയൻസുകാരെ ഏൽപ്പിച്ചു.   ദിവസങ്ങൾ കടന്നു പോയിട്ടും സാന്റയുടെ വിവരമൊന്നുമില്ലാത്തതിനാൽ ആ വിജയ പ്രതീക്ഷയും ഞങ്ങൾക്ക് ഇല്ലാതെയായി. അങ്ങനെ ഒടുവിൽ ഫിസിക്കൽ സയൻസ് അസോസിയേഷന്റെ അസ്സംബ്ലി ദിനം വന്നെത്തി. അതോടൊപ്പം ഞങ്ങളുടെ മനസ്സിൽ ഏറെ സന്തോഷം പകർന്നു കൊണ്ട് ഞങ്ങളുടെ സാന്റ ഒന്നാം സ്ഥാനമായി ഞങ്ങൾക്കരികിലേക്കെത്തി. എന്നാൽ ആ സന്തോഷ നിമിഷം കാണാൻ എനിക്ക് കഴിഞ്ഞില്ല. എങ്കിലും ആ വാർത്ത അറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം വളരെ വലുതായിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ശാന്തിമന്ദിരം

ദ്യുതി