പോസ്റ്റുകള്‍

Theo Queen

ഇമേജ്

നാലാം ആഴ്ച്ച

രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ നാലാമത്തെ ആഴ്ച ആയിരുന്നു ഇന്ന് .എട്ടിലെയും ഒൻപതലയും ലഭിച്ച ക്ലാസുകളിൽ വളരെ നന്നായി തന്നെ പാഠഭാഗങ്ങൾ എടുക്കാൻ സാധിച്ചു.അധ്യാപകരുടെ ക്ലാസ് സർവേഷണം ഉണ്ടായിരുന്നു അതില് എൻറെ നല്ല വശങ്ങളും അതോടൊപ്പം തന്നെ അധ്യാപനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചൊക്കെ രേഖപ്പെടുത്തിയത് എനിക്ക് എന്നെ തന്നെ മനസ്സിലാക്കാൻ കൂടുതൽ സഹായകരമായി തോന്നി.അതിൽനിന്നും എൻറെ പോരായ്മകളെ മനസ്സിലാക്കി വളരെ വ്യക്തമായിട്ട് തന്നെ വീണ്ടും ക്ലാസുകൾ എടുക്കാൻ സാധിച്ചു.

കുപ്പിവളകൾ

ഇന്നത്തെ ക്ലാസിൽ കുപ്പിവളകൾ എന്ന പാഠഭാഗം പഠിപ്പിച്ചു.ഐസിടി ഉപയോഗിച്ച് വ്യക്തമായി പാഠഭാഗം പഠിപ്പിക്കാൻ സാധിച്ചു.ഐ സീറ്റ് ഉപയോഗിച്ചു പഠിപ്പിച്ചതിനാൽ തന്നെ പാഠഭാഗങ്ങൾ കുട്ടികൾക്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു എന്ന തോന്നി.

ആദ്യത്തെ ആഴ്ച

ആദ്യ ആഴ്ചയിൽ മൂന്ന് ദിവസമായിരുന്നു ക്ലാസ്സ് ഉണ്ടായിരുന്നത്. ദിവസവും ലഭിച്ച പിരീഡുകളിൽ എല്ലാം തന്നെ ക്ലാസെടുക്കാൻ സാധിച്ചു പ്രകൃതി സൗന്ദര്യവും കലാസൗന്ദര്യവും എന്ന പാഠഭാഗമായിരുന്നു പഠിപ്പിച്ചത്. കൂടാതെ അധികം പീരിയഡുകൾ കിട്ടിയത് കാരണം പാഠഭാഗം പഠിപ്പിച്ചു തീർക്കാനും സാധിച്ചു വളരെ നല്ല രീതിയിൽ തന്നെ ക്ലാസ് എടുക്കാൻ സാധിക്കുന്നുണ്ട്. 

അധ്യാപക പരിശീലനം രണ്ടാം ഘട്ടം

   ബി.എസ്. കോഴ്സിന്റെ ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപക പരിശീലനം ഇന്ന് ആരംഭിച്ചു. പട്ടം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലാണ് പരിശീലനത്തിനായി എനിക്ക് ലഭിച്ചത്. ഞങ്ങൾ 23 പേർക്ക് അധ്യാപക പരിശീലനത്തിനായി ഈ സ്കൂളാണ് ലഭിച്ചത്. ആതിരയും പ്രിജിത്തും എനിക്കൊപ്പം ഉണ്ടായിരുന്നു.     എനിക്ക് അനുവദിച്ച് കിട്ടിയിരുന്നത് 9E1, 9F1 ക്ലാസുകളായിരുന്നു. രണ്ടു ക്ലാസുകളിലും നാൽപ്പതിലധികം കുട്ടികളുണ്ടായിരുന്നു. പെൺകുട്ടികളുടെ ക്ലാസായിരുന്നു എനിക്ക് ലഭിച്ചത്. രണ്ടു ക്ലാസിലും ഇന്നത്തെ ദിവസം ക്ലാസുണ്ടായിരുന്നു. കൃത്യ സമയത്തു തന്നെ ക്ലാസിൽ കയറാൻ സാധിച്ചു. എനിക്കൊപ്പം ആ ക്ലാസിലെ മലയാളം അധ്യാപിക സിസ്റ്റർ . വത്സമ്മ ടീച്ചറും ഉണ്ടായിരുന്നു. ടീച്ചർ എന്നെ അവർക്ക് പരിചയപ്പെടുത്തി. ശേഷം ഞാൻ കുട്ടികളെ പരിചയപ്പെടുകയും " പ്രകൃതി സൗന്ദര്യവും കലാസൗന്ദര്യവും" എന്ന പാഠഭാഗം പഠിപ്പിക്കുകയും ചെയ്തു. വളരെ നന്നായി തന്നെ ക്ലാസെടുക്കാൻ സാധിച്ചു. 

മറ്റൊരു എക്സിബിഷൻ കൂടി

ഇമേജ്
കേന്ദ്ര ഗവൺമെന്റ് അഭിപ്രായം അനുസരിച്ച് ടീച്ചിംഗ് എയ്ഡ്സിന്റെ ഒരു പ്രദർശനം എന്ന് കോളേജിൽ സംഘടിപ്പിക്കുകയുണ്ടായി. എല്ലാ ഓപ്ഷനലിലെ കുട്ടികളും അവർ അധ്യാപനത്തിനായി ഉപയോഗിച്ച വർക്കിംഗ് മോഡലുകളും സ്റ്റിൽ മോഡലുകളും പ്രദർശനത്തിനായി വച്ചു.

ആദ്യ ഘട്ടത്തിലെ അവസാന ദിനം

ഇന്ന് ആദ്യഘട്ട അധ്യാപക പരിശീലനത്തിന്റെ അവസാന ദിനമായിരുന്നു. അധ്യാപക പരിശീലനം വളരെ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിന്റെ സന്തോഷം ഉള്ളതിനോടൊപ്പം തന്നെ പ്രിയപ്പെട്ട കുട്ടികളെ പിരിയുന്നതിനുള്ള സങ്കടവും ഉള്ളിലുണ്ടായിരുന്നു. എങ്കിൽ കൂടിയും സ്കൂളിനോട് ഇപ്പൊ വിട പറയുക എന്നുള്ളത് അനിവാര്യമാണ് അതിനാൽ തന്നെ സാഹചര്യത്തിനോട് പൊരുത്തപ്പെട്ട് കുട്ടികളോടും അധ്യാപകരോടും യാത്ര പറഞ്ഞു. അതോടൊപ്പം ഇന്ന് സ്കൂളിലെ ഞങ്ങളുടെ അവസാന ദിവസം ആയതിനാൽ ഞങ്ങളെല്ലാവരും ഒരുമിച്ച് പൈസ ഇട്ട് എല്ലാ കുട്ടികൾക്കും ലഡു വിതരണം ചെയ്തു. അതോടൊപ്പം ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ട അധ്യാപകർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. വൈകുന്നേരം പ്രഥമ അധ്യാപികയുടെ മുറിയിൽ വച്ച് ഞങ്ങൾക്ക് മറ്റുള്ള എല്ലാ അധ്യാപകരും ചേർന്ന് യാത്രയയപ്പ് നൽകുകയും ചെയ്തു.