പോസ്റ്റുകള്‍

ഫെബ്രുവരി, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഗുരു ഗോപിനാഥ് നടന ഗ്രാമം

ഇമേജ്
തിരുവനന്തപുരം വട്ടിയൂർക്കാവിലുള്ള ഗുരു ഗോപിനാഥ് നടന ഗ്രാമത്തിലേക്കാണ്  Art and Aesthetic എന്ന പ്രോഗ്രാമിന്റെ ഭാഗമായി കോളേജിൽ നിന്നും കൊണ്ടുപോയത്.      ഗുരു ഗോപിനാഥിന്റെ സ്മരണാർത്ഥം 1955-ൽ സ്ഥാപിച്ചതാണ് ഗുരു ഗോപിനാഥ് നടന ഗ്രാമം.. കേരളനടനമെന്ന കലാരൂപത്തിന്റെ ഉപജ്ഞാതാവാണ് ഗുരു ഗോപിനാഥ്.. ഇവിടെ നൃത്തം, സംഗീതം, വാദ്യസംഗീതം എന്നിവയ്ക്ക് ശിക്ഷണം നൽകി പോരുന്നു.വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു ഇവിടെ നിന്നും ലഭിച്ചത്.

INDUCTION DAY - 4

ഇമേജ്
ലോക മാതൃഭാഷാദിനം അവരിലൊരാളായി ഞാനും....... ഒരു ക്ലാസിൽ പഠിക്കാൻ ഏറ്റവും മിടുക്കരായ കുട്ടികളും അൽപ്പം പിന്നോട്ട് നിൽക്കുന്നവരും കാണും. മിടുക്കരായ കുട്ടികൾ മാത്രമല്ല മറ്റുള്ള കുട്ടികളും എല്ലാവർക്കും ഒപ്പം എത്തണമെന്നുള്ള ലക്ഷ്യത്തോടു കൂടി അവരെ മുന്നിലേക്ക് കൈ പിടിച്ചുയർത്തുന്നതിനായി "QIP" ക്ലാസുകൾ അവിടെ നൽകിയിരുന്നു. അതറിഞ്ഞതും ആ ക്ലാസിൽ പോകാൻ പറ്റിയതും ഒരുപാട് സന്തോഷം നൽകി.  ഇന്ന് കുട്ടികൾക്ക് ഭക്ഷണം നൽകിയത് ഞങ്ങളായിരുന്നു. ഞങ്ങൾക്കൊപ്പം അധ്യാപകരും പങ്കാളികളായി. ഭക്ഷണം വാങ്ങാൻ വരിയായി നിൽക്കുന്ന കുട്ടികളെ കണ്ടപ്പോൾ അതിനിടയിൽ എവിടെയോ അവർക്കൊപ്പം അവരിലൊരാളായി ഞാനും ഉള്ളത് പോലെ എനിക്ക് അനുഭവപ്പെട്ടു.

INDUCTION DAY - 2

ഇമേജ്
ഇന്നും ഏറെ സന്തോഷത്തോടെ സ്കൂളിലേക്ക് പ്രവേശിച്ചു. ഇന്നവിടെ കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നതിനാൽ അവരുടെ പേരു വിവരങ്ങൾ രേഖപ്പെടുത്തുന്നതിൽ ഞങ്ങളും പങ്കാളികളായി. ആ നിമിഷം നൽകിയ സന്തോഷം വളരെ വലുതായിരുന്നു. ഞങ്ങളും സ്കൂളിന്റെ ഒരു ഭാഗമായി മാറിയതായി എനിക്ക് തോന്നി. 

THEOSA FEST 2022

ഇമേജ്
Today is 65th THEOSA FEST held as online codinated by sindhu ma'am. The event start at 4pm. More than 100 plus members participated in the fest including teachers and students. THEOSA FEST was rich with colorful memories of college life and friendship.  

കാറും ഡ്രൈവറും

ഇമേജ്
ഇന്ന് ആദ്യത്തെ ക്ലാസ് ജിബി ടീച്ചറിന്റേതായിരുന്നു. ടീച്ചർ ഞങ്ങളെ അഞ്ചു ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ വിഷയങ്ങൾ നൽകുകയും അതിനെ കുറിച്ചുള്ള പുസ്തകങ്ങൾ നൽകി അതിൽ നിന്നും വിവരങ്ങൾ എഴുതാനും പറഞ്ഞു. "Psycho Analytic Theory" എന്നതായിരുന്നു ഞങ്ങളുടെ വിഷയം. തുടർന്ന് രജുസാറിന്റെ ക്ലാസായിരുന്നു. ഞങ്ങളിൽ വളരെയേറെ ആവേശവും സന്തോഷവും ചിന്തയും ശ്രദ്ധയും ഉണർത്തുന്ന ക്ലാസുകളായിരുന്നു സാറിന്റേത്. സാർ ഞങ്ങളെ രണ്ടു പേരുള്ള ഗ്രൂപ്പാക്കി. അതിലൊരാൾ കാറും ഒരാൾ ഡ്രൈവറും ആയി. കാർ കണ്ണുകളടച്ച് ഡ്രൈവർ പറയുന്നതിനനുസരിച്ച് ചലിക്കണം. ആ കളിയിലുള്ള നിയമങ്ങൾ പാലിച്ചു കൊണ്ടു തന്നെ വളരെ ആവേശത്തോടെ എല്ലാവരും കളി പൂർത്തിയാക്കി.

പുതുവർഷത്തിലെ പുതിയ തുടക്കം

ഇമേജ്
                                                   പുതിയ വർഷത്തിലെ ആദ്യത്തെ ക്ലാസ് പ്രാർത്ഥനയോടു കൂടി ആരംഭിച്ചു. ആ പ്രാർത്ഥന എനിക്ക് ഒരു പോസിറ്റീവ് എനർജി നൽകാറുണ്ട്. നഥനൈൻ സാറിന്റെ ക്ലാസായിരുന്നു ആദ്യം. " ഓൺലൈൻ പഠനമാണോ ക്ലാസ്റൂം പഠനമാണോ കുട്ടികളുടെ വിദ്യാസത്തിന് ഏറ്റവും യോജ്യമായത്, ഓൺലൈൻ പഠനത്തിന്റെ പരിമിതികൾ എന്തെല്ലാം" എന്ന വിഷയത്തെക്കുറിച്ച് ഇന്നത്തെ ചർച്ച അവതരിപ്പിക്കാനുള്ള അവസരം എനിക്കായിരുന്നു. ക്ലാസ്റൂം പഠനമാണ് ഏറ്റവും നല്ല പഠനരീതി എന്നതിനോട് ക്ലാസിലുള്ള എല്ലാവരും യോജിച്ചു. വളരെ നന്നായിട്ടു തന്നെ ആ വിഷയത്തെ പറ്റി സംസാരിക്കാൻ എനിക്കു കഴിഞ്ഞു.                            തുടർന്ന് ജോജുസാറും മായടീച്ചറും ക്ലാസുകൾ എടുത്തു. വളരെ രസകരമായ ക്ലാസുകൾ ആയിരുന്നു. ഇ-കണ്ടെന്റ് എന്താണെന്നും സ്ക്രിപ്റ്റ് റൈറ്റിങ് എന്താണെന്നും ജോജുസാർ ഞങ്ങൾക്ക് മനസ്സിലാക്കി തന്നു. കോമ്പിറ്റൻസി, കോമ്പിറ്റൻസി പ്ലാനിങ് തുടങ്ങിയവ എന്താണെന്നും മായ ടീച്ചർ പഠിപ്പിച്ചു.                   ഞങ്ങൾ നട്ട ചെടികൾക്കെല്ലാം വെള്ളമൊഴിച്ചു കൊടുത്തപ്പോൽ ഉള്ളിലുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ ക